ഹിമയെത്തി, മുഖ്യമന്ത്രിയെ നന്ദി അറിയിക്കാൻ

പെരിന്തൽമണ്ണ: സ്കൂളി​െൻറ വികസനാവശ്യമുന്നയിച്ച കത്തിന് അനുകൂല നടപടികൾ സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നന്ദി അറിയിക്കാൻ 12കാരി ഹിമയെത്തി. പഴ്‌സണല്‍ സ്റ്റാഫംഗം പെരിന്തൽമണ്ണ ജെ.എൻ റോഡ് തിരിയാലപ്പറ്റ മുഹമ്മദ് അലിയുടെ വിവാഹചടങ്ങിൽ പെങ്കടുക്കാൻ മുഖ്യമന്ത്രിയെത്തിയപ്പോഴാണ് മാസങ്ങൾക്ക് മുമ്പയച്ച നന്ദി അറിയിക്കാൻ, കുന്നക്കാവ് ജി.എൽ.പി.എസിലെ അഞ്ചാം ക്ലാസുകാരി ഹിമയെത്തിയത്. പരിസ്ഥിതി ദിനാചരണഭാഗമായി കഴിഞ്ഞവർഷം പിണറായി വിജയൻ വിദ്യാർഥികൾക്ക് കെത്തഴുതിയിരുന്നു. കത്തുകൾ സ്കൂൾ അസംബ്ലിയിൽ വായിക്കുകയും മറുപടിയയക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുപ്രകാരം 100 കുട്ടികൾ പഠിക്കുന്ന കുന്നക്കാവ് ജി.എൽ.പി.എസിലെ സ്ഥലപരിമിതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഹിമയുടെ കത്തിൽ പരാമർശിച്ചിരുന്നു. കത്ത് ലഭിച്ച മുഖ്യമന്ത്രി സ്കൂൾ വികസനത്തെക്കുറിച്ച് ജില്ല കലക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഇത് സംബന്ധിച്ച മറുപടിയാണ് ഹിമയുടെ സ്കൂൾ മേൽവിലാസത്തിൽ മുഖ്യമന്ത്രിയിൽനിന്ന് ലഭിച്ചത്. സി.പി.എം ഏരിയ സെക്രട്ടറി വി. രമേശനാണ് ഹിമയെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത്. സ്കൂളിെല വിശേഷങ്ങളും പഠനകാര്യങ്ങളും ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി മിടുക്കിയാകാനുള്ള ഉപദേശവും ഷേക്ക് ഹാൻഡും നൽകിയാണ് ഹിമയെ മടക്കിയത്. pmna mc 1 ഹിമ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.