പൊന്നാനി: ഈശ്വരമംഗലം പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ കൊണ്ടുവന്ന മൃതദേഹത്തോട് അനാദവ് കാട്ടിയ സംഭവത്തിൽ ശക്തമായ നടപടിയുമായി നഗരസഭ. ശ്മശാനം ജീവനക്കാരായിരുന്ന പ്രദേശവാസികളായ രാധാകൃഷ്ണൻ, വേലായുധൻ, ശങ്കരൻ, സജയ് എന്നിവരെ പുറത്താക്കിയതായി നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അറിയിച്ചു. പകരം ശ്മശാനത്തിൽതന്നെ സംസ്കരണം നടത്താൻ തിരുവില്വാമല ഐവർമഠത്തിലെ പരിചയസമ്പന്നനായ കൃഷ്ണ പ്രസാദ് വാര്യരുടെ നേതൃത്വത്തിലുള്ള ഏജൻസിയെ ഏൽപ്പിച്ചു. ശ്മശാനം ആധുനികവത്കരണത്തിന് 9.99 കോടി രൂപയുടെ വിശദമായ പദ്ധതി രേഖക്ക് കൗൺസിൽ യോഗം അംഗീകാരം നൽകി. പ്രോജക്ട് റിപ്പോർട്ട് നഗരകാര്യ ഡയറക്ടറേറ്റ് വഴി സർക്കാറിന് കൈമാറും. ഗ്യാസ് ആൻഡ് ഇലക്ട്രിക് ഫയർ ബിൻഡിങ്, വിറക് ഉയോഗിക്കുന്ന ചിത, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, വെയിറ്റിങ് ഏരിയ, സെക്യൂരിറ്റി റൂം ഗേറ്റുകളും ചുറ്റുമതിലും വേലിയും ലാൻഡ് സ്കേപ്പ്, ബെഞ്ചുകൾ എന്നിവ ശ്മശാനത്തിൽ സ്ഥാപിക്കും. ശ്മശാന സേവനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.