നാല്​ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഒറ്റപ്പാലം: തമിഴ്നാട്ടിൽനിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന കഞ്ചാവ്‌ സഹിതം യുവാവ് ഒറ്റപ്പാലം പൊലീസി​െൻറ പിടിയിലായി. നിലമ്പൂർ കരുവാരകുണ്ട് കണ്ടേങ്കളത്തിൽ അനീഷാണ് (34) പിടിയിലായത്. 3.934 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. തിരുപ്പൂരിൽനിന്ന് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വണ്ടി ഇറങ്ങിയ ഇയാളെ ഇംപീരിയൽ തിയറ്ററിന് സമീപത്തുനിന്നാണ് പിടികൂടിയത്. ഒറ്റപ്പാലം സി.ഐ പി. അബ്ദുൽ മുനീറി​െൻറ നേതൃത്വത്തിൽ എസ്.ഐ പി. ശിവശങ്കരൻ, കെ. പ്രകാശ്, സിവിൽ പൊലീസ് ഓഫിസർ കെ. പ്രിയദാസ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.