ആശ്രയ പദ്ധതിയിൽ വാങ്ങിയ ഭൂമിയുടെ രേഖകൾ കാണാനില്ല; നഗരസഭയോട് വിശദീകരണം തേടി കലക്ടർ

നിലമ്പൂർ: നഗരസഭ ആശ്രയ പദ്ധതിക്ക് രാമംകുത്തിൽ വാങ്ങിയ ഭൂമിയുടെ രേഖകൾ കാണാനില്ല. ഇതുമായി ബന്ധപ്പെട്ട് കലക്ടർ നഗരസഭയോട് റിപ്പോർട്ട് ആവശ‍്യപ്പെട്ടു. 2005-10 കാലയളവിലാണ് അന്നത്തെ ഭരണസമിതി 1.60 ഏക്കർ ഭൂമി വാങ്ങിയത്. ആശ്രയ പദ്ധതി ഗുണഭോക്താക്കൾക്ക് വീട് നിർമിക്കാനായി നാല് സ​െൻറ് വീതം നൽകിയിരുന്നു. ഇതിൽ നാലു കുടുംബങ്ങൾക്ക് സർക്കാറി‍​െൻറ ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചു. നിർമാണക്കരാർ തയാറാക്കുന്നതിന് ഭൂമിയുടെ രേഖകൾ ആവശ‍്യപ്പെട്ടപ്പോഴാണ് ഇവ കാണാനില്ലെന്ന വിവരം ലഭിച്ചത്. രേഖകൾ സംബന്ധിച്ച് രണ്ടുതവണ കലക്ടർ നഗരസഭയോട് വിശദീകരണം ആവശ‍്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ജില്ലതല യോഗത്തിലാണ് കലക്ടർ നഗരസഭ സെക്രട്ടറിയോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ‍്യപ്പെട്ടത്. കുടുംബശ്രീ ചുമതലയുള്ള ഉദ‍്യോഗസ്ഥനാണ് രേഖകൾ സൂക്ഷിക്കേണ്ടത്. സ്ഥലം മാറിയ ഉദ‍്യോഗസ്ഥൻ ഭൂമിയുടെ രേഖ കൈമാറിയിട്ടില്ലെന്നാണ് ശേഷം ചുമതലയേറ്റയാൾ പറയുന്നത്. നഗരസഭ അധീനതയിലുള്ള ചന്തക്കുന്ന് ബസ് സ്റ്റാൻഡ് രേഖകളും നഗരസഭയുടെ രജിസ്റ്ററിൽ കാണാനില്ല. ഇതിനാൽ പകർപ്പിന് സബ് രജിസ്ട്രാർ ഓഫിസിനെ സമീപിച്ചിരിക്കുകയാണ്. നഗരസഭയുടെ ആസ്തി രജിസ്റ്റർ പരിശോധിക്കണമെന്ന് സി.പി.ഐ ആവശ‍്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.