കൊണ്ടോട്ടി നഗരസഭ കൗൺസിൽ; അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി കർശനമാക്കും

കൊണ്ടോട്ടി: അനധികൃത കെട്ടിടങ്ങൾക്കെതിരെയുള്ള നടപടി കർശനമാക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. റോഡിലേക്ക് ഇറക്കിയും പൊതുസ്ഥലം കൈയേറിയുമുള്ള അനധികൃത നിർമാണങ്ങൾ 17നകം പൊളിച്ചുനീക്കാൻ ആവശ്യപ്പെടും. അനധികൃത നിർമാണങ്ങൾ കണ്ടുപിടിക്കുന്നതിന് സെക്രട്ടറി, എൻജിനീയറിങ് വിഭാഗം, ആരോഗ്യ വിഭാഗം എന്നിവരടങ്ങിയ സംഘം ആഴ്ചയിൽ മൂന്നുദിവസം പരിശോധന നടത്തും. നഗരത്തിൽ തിരക്കേറിയ മൂന്നിടങ്ങളിൽ ഇരുചക്രവാഹനമുൾപ്പെടെയുള്ള പാർക്കിങ് നിരോധിക്കും. സ്റ്റാർ ജങ്ഷൻ കേന്ദ്രീകരിച്ചാണ് പാർക്കിങ് നിരോധം ഏർപ്പെടുത്തുക. വിമാനത്താവള റോഡിൽ നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന് പാർക്കിങ് ഫീസ് ഈടാക്കുന്നതിനും നടപടി തുടങ്ങി. കല്ലറാംകുറ്റി കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം ചർച്ചയിലൂടെ പരിഹരിക്കാനും ആയിരം വീട് പദ്ധതി ഗുണഭോക്താക്കൾക്ക് തുടർ വിഹിതം നൽകുന്നതിന് 90 ലക്ഷം രൂപ വായ്പ എടുക്കാനും തീരുമാനിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് രണ്ട് ദിവസത്തിനകം അടുത്ത ഗഡു കൈമാറും. നഗരസഭാധ്യക്ഷൻ സി.കെ. നാടിക്കുട്ടി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.