ഒറ്റപ്പാലം: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിെൻറ മരണവുമായി ബന്ധപ്പെട്ട മജിസ്റ്റീരിയൽതല അന്വേഷണം പൂർത്തിയായി. പരിക്കേറ്റ മധുവിനെ ആശുപത്രിയിൽ എത്തിച്ച, അന്വേഷണ സംഘത്തിലുണ്ടായിരുന്ന അഡീഷനൽ എസ്.ഐ പ്രസാദ് വർക്കിയുടെ മൊഴിയെടുപ്പോടെയാണ് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് കൂടിയായ ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക്ക് ജോർജ് അന്വേഷണം പൂർത്തിയാക്കിയത്. നേരത്തേ മധുവിെൻറ സഹോദരി ചന്ദ്രികയുടെ ഭർത്താവ് മുരുകൻ, മർദനമേറ്റ് അവശനിലയിലായ മധുവിനെ ചികിത്സിച്ച അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റൻറ് സർജൻ ഡോ. ലിമ ഫ്രാൻസിസ് എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എഫ്.ഐ.ആറും ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശോധിച്ച് സബ് കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് പാലക്കാട് ജില്ല കലക്ടർക്ക് പത്ത് ദിവസത്തിനകം സമർപ്പിക്കും. കലക്ടറുടെ നിർദേശപ്രകാരമാണ് മജിസ്റ്റീരിയൽതല അന്വേഷണം സംഘടിപ്പിച്ചത്. സബ് കലക്ടർ സമർപ്പിക്കുന്ന റിപ്പോർട്ട് കലക്ടർ മനുഷ്യാവകാശ കമീഷന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.