ഷഹദിയക്ക് ആദരം

പുലാമന്തോൾ: പരിമിതികൾക്ക് നടുവിലും സ്വയം പ്രയത്നത്താൽ നീറ്റ് പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കിയ ഷഹദിയക്ക് ഓണപ്പുട ന്യൂസ്റ്റാർ കൾചറൽ സ​െൻററി​െൻറ ആദരം. ഓണപ്പുട ഗ്രാമത്തിൽനിന്ന് ആദ്യമായി ഡോക്‌ടറാവാൻ തയാറെടുക്കുന്ന മണ്ണാൻ തൊടി അലവിയുടെ മകൾ ഫാത്തിമ ഷഹദിയക്ക് സ്റ്റെതസ്ക്കോപ് സമ്മാനമായി നൽകിയാണ് ക്ലബ് ഭാരവാഹികൾ ആദരിച്ചത്. സെക്രട്ടറി കെ. അൻസാർ സമ്മാനം കൈമാറി. പ്രസിഡൻറ് കെ. അഭിഷാർ, അംഗങ്ങളായ ഷബീബ്, മുഹമ്മദ് അലി, ബിബിൻ, വിഷ്ണു, റിയാസ്, അൻസാർ, ഫായിസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പടംPML - Club Aadaram നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ ഷഹദിയയെ ഓണപ്പുട ന്യൂസ്റ്റാർ കൾചറൽ സ​െൻറർ ഭാരവാഹികൾ ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.