അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാൽ ശ്വാസകോശത്തിൽ കുടുങ്ങിയതെന്ന് സംശയം അഗളി: അട്ടപ്പാടിയിൽ ആദിവാസി ദമ്പതികളുടെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മേലേമുള്ളി ഊരിലെ ഇരുള വിഭാഗക്കാരായ രുഗ്മിണി-ചന്ദ്രൻ ദമ്പതികളുടെ മകൻ സുമേഷാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ഒരാഴ്ച മുമ്പ് അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെത്തുടർന്ന് അസുഖം ഭേദപ്പെട്ടിരുന്നു. ഞായറാഴ്ച പുലർച്ച രണ്ടരയോടെ പാൽ കുടിച്ചതിന് ശേഷം കഠിനമായ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. നാലു മണിയോടെ മരിച്ചു. പാൽ ശ്വാസകോശത്തിൽ കുടുങ്ങിയതാകാം മരണകാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. റോഡ് നിർമാണം നടക്കുന്നതിനാൽ കൃത്യസമയത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. എന്നാൽ, റോഡ് ടാറിങ് പ്രവൃത്തികൾ മാത്രമാണ് നടക്കുന്നതെന്നും വാഹനം കടന്നുപോകുന്നതിന് തടസ്സമിെല്ലന്നും ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ കൃഷ്ണപ്രകാശ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.