വെൽഫെയർ പാർട്ടി മുക്കിലപ്പീടിക വാർഡ് കൺവെൻഷൻ

വളാഞ്ചേരി: വെൽഫെയർ പാർട്ടി മുക്കിലപ്പീടിക വാർഡുതല കൺവെൻഷൻ ജില്ല സെക്രട്ടറി മുഹമ്മദ് പൊന്നാനി ഉദ്ഘാടനം ചെയ്തു. രാജ്യം സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുടെ പൂർത്തീകരണം പോലും സാധ്യമാക്കാൻ കഴിയാത്ത ഭരണകൂടങ്ങൾ ഇന്ത്യയെ പിറകോട്ട് നയിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളുടെ നേരെ കണ്ണടക്കുന്ന പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് അസ്തിത്വം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ പൗരന്മാരുടെ ബഹുമുഖ വിഷയങ്ങളോട് കൃത്യവും സുതാര്യവുമായ നിലപാട് സ്വീകരിക്കുന്ന വെൽഫെയർ പാർട്ടിയുടെ ജനപക്ഷ രാഷ്ട്രീയത്തിന് വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ടെന്നും‌ം അദ്ദേഹം കൂട്ടിച്ചേർത്തു. മുക്കിലപ്പീടിക വാർഡ് കമ്മിറ്റി പ്രസിഡൻറ് പി. യാസീൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ യു. മുജീബ് റഹ്മാ​െൻറ രണ്ടര വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് വാർഡ് വികസന സമിതി ചെയർമാൻ കെ.വി. സഫീർഷ അവതരിപ്പിച്ചു. പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ മുനിസിപ്പൽ കൗൺസിലർ യു. മുജീബ് റഹ്മാൻ അവതരിപ്പിച്ചു. ‌മണ്ഡലം പ്രസിഡൻറ് പൈങ്കൽ ഹംസ, വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര കമ്മിറ്റി ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി എന്നിവർ സംസാരിച്ചു. വാർഡ് കമ്മിറ്റി സെക്രട്ടറി പ്രഫ. കെ.ടി. ഹംസ സ്വാഗതവും വൈസ് പ്രസിഡൻറ് പി.പി. സൈതാലി നന്ദിയും പറഞ്ഞു. photo: tir mw4 ജില്ല സെക്രട്ടറി മുഹമ്മദ് പൊന്നാനി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.