തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ചുമർ ചിത്രങ്ങൾ തെളിയുന്നു

വർണാഭമാക്കാൻ 'ആർട്ട് ആൻഡ് ആർട്ടിസ്റ്റ്' തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിലെ ചുമരുകളിലും ചുറ്റുമതിലുകളിലും ഇനി ചുമർ ചിത്രങ്ങൾ തെളിയും. മലപ്പുറം ജില്ലയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ 'ആർട്ട് ആൻഡ് ആർട്ടിസ്റ്റ്'‍​െൻറ കീഴിൽ പൊതുജനങ്ങളിൽ ശുചിത്വ ബോധം ഉണർത്തുന്നതി​െൻറ ഭാഗമായി ഒരു കൂട്ടം ചിത്രകാരന്മാരാണ് ആശുപത്രിയിൽ വർണങ്ങൾ വിതറുന്നത്. കലാകാരന്മാരുടെ ഭാവനയിൽ നിരവധി ചിത്രങ്ങളാണ് സൗജന്യമായി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിരിയുക. ഇതിനായി ആശുപത്രി സൂപ്രണ്ടിൽനിന്ന് അനുമതി വാങ്ങുകയും അവശ്യ വസ്തുക്കൾക്കുള്ള തുക ആശുപത്രി അധികൃതർ അനുവദിക്കുകയും ചെയ്തു. പ്രാരംഭ നടപടികൾ പൂർത്തിയായതോടെ പ്രവൃത്തി തിങ്കളാഴ്ച (ഇന്ന്) മുതൽ ആരംഭിക്കും. ഇനാമൽ പെയിൻറ് ഉപയോഗിച്ച് ആരോഗ്യം, ശുചിത്വം, പ്രകൃതി, സാമൂഹികം തുടങ്ങിയവ പശ്ചാത്തലമാക്കിയാണ് ചിത്രകാരന്മാരായ മാസ്റ്റർ സുരേഷ്, പ്രഭാകരൻ, അസീസ് കുണ്ടൂർ എന്നിവരുടെ നേതൃത്വത്തിൽ ചിത്രങ്ങൾ ഒരുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.