പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവയിലെ അഞ്ചു റെസിഡൻസ് അസോസിയേഷൻ പരിധിയിൽപ്പെട്ട പ്രതിഭകളായ വിദ്യാർഥികൾക്ക് കോൺഗ്രസ് കമ്മിറ്റി ഉപഹാരം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർഥികളെയാണ് ആദരിച്ചത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് കെമിസ്ട്രിയിൽ പിഎച്ച്.ഡി നേടിയ നെടുവ സ്വദേശി ടി.വി. സൗമ്യയെയും ചടങ്ങിൽ ആദരിച്ചു. സി.പി. ബാലകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു. പി. വിശ്വനാഥ മേനോൻ അധ്യക്ഷത വഹിച്ചു. സുഷമ കണിയാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ടി.വി. സുചിത്രൻ, ടി.പി. അറമുഖൻ, കെ. രമേഷ് കുമാർ, കെ. പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.