പഴയ ലെക്കിടി: െലക്കിടി പേരൂരിനെ ഹരിതവത്കരിക്കാൻ ഗ്രാമപഞ്ചായത്ത് നടപടി തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രാമപഞ്ചായത്തിനെ ഹരിതവത്കരിക്കുന്നത്. ഇതിനായി പതിനെട്ടാം വാർഡിൽ 7500ലേറെ വിവിധയിനം തൈകളുടെ നഴ്സറി ഒരുക്കി. ഉങ്ങ്, പുളി, നെല്ലി, മാവ്, കശുമാവ് തുടങ്ങിയ തണൽ മരങ്ങളും ഫലവൃക്ഷ തൈകൾ നഴ്സറിയിൽ വളർത്തിയിട്ടുണ്ട്. പഞ്ചായത്തിലെ 19 വാർഡുകളിലേക്കും തൈകൾ വിതരണം നടത്തി. ഓരോ വാർഡുകളിലേക്കും 450 വീതം തൈകളാണ് വിതരണം ചെയ്തത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മൂന്നു മാസം മുമ്പ് തൊഴിലുറപ്പ് പദ്ധതിയിലാണ് നഴ്സറി സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ദീപ നാരായണൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് എം.വി. ജയകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ രാധാ സുകുമാരൻ, നുസൈബ, എ.ഇ. വിനീത്, അസി. സെക്രട്ടറി ഗോകുൽ ദാസ്, സിന്ധു എന്നിവർ സംസാരിച്ചു. പി.കെ.എസ് ലോക്കൽ സമ്മേളനം പല്ലശ്ശന: പി.കെ.എസ് പല്ലശ്ശന ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി. വാസു ഉദ്ഘാടനം ചെയ്തു. രാജൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ. രമാധരൻ, രാധ പഴനിമല, ദേവദാസ്, കെ. ലക്ഷ്മണൻ, ചെല്ലത്ത, വി.എം. കൃഷ്ണൻ, പി. ഗീത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.കെ. രാജൻ(പ്രസി.), കെ. ശ്യാമള, സി.എ. മണി (വൈ. പ്രസി.), എ. കൃഷ്ണൻ (സെക്ര.), കെ. ലക്ഷ്മണൻ, ഷൈലജ (ജോ. സെക്ര.), ലീലാമണി (ട്രഷറർ). കെ.എസ്.ടി.എ ജില്ല മഹിള പഠന ക്യാമ്പ് പാലക്കാട്: കെ.എസ്.ടി.എ ജില്ല കമ്മിറ്റി മഹിള പഠന ക്യാമ്പ് നടത്തി. 'സ്ത്രീ, സമൂഹം, സംഘാടനം' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഗീനാകുമാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഷൈൻ ടീച്ചർ, ഗീതാലക്ഷ്മി, സുനില, ദീപ, പ്രീത, മിനി, ഐഷ, നിനിത, ബിന്ദു, ലക്ഷ്മീ ദേവി, കെ.ആർ. ബിനു, ആശ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.