attention mc also പാലക്കാട്: കാറിൽ അനധികൃതമായി വിദേശമദ്യം വിൽപന നടത്തുന്നതിനിടെ മലപ്പുറം സ്വദേശിയെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി അബ്ദുൾ കരീമാണ് (43) അറസ്റ്റിലായത്. ടൗൺ നോർത്ത് എസ്.ഐ എസ്. ഷമീറും സംഘവും ഒലവക്കോട് താണാവിൽവെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 7.5 ലിറ്റർ വിദേശമദ്യം പിടികൂടി. വിൽപനക്ക് ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുച്ചേരിയിൽ മാത്രം വിൽപന നടത്താൻ അനുവാദമുള്ള മദ്യ കുപ്പികളാണ് കണ്ടെടുത്തത്. കഴിഞ്ഞ ആഴ്ച ആറു ലിറ്റർ വിദേശ മദ്യവുമായി മാട്ടുമന്ത സ്വദേശി മുരളിയെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് പുതുച്ചേരിയിൽനിന്ന് മദ്യം എത്തിച്ചു കൊടുക്കുന്നത് കരീമാണെന്നും പൊലീസ് പറഞ്ഞു. പുതുച്ചേരിയിൽനിന്ന് വരുന്ന ആഡംബര ബസുകളിലാണ് മദ്യം കടത്തുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ. നന്ദകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.