കൊളമംഗലം എ.എം.എൽ.പി സ്കൂളി​െൻറ പുതിയ കെട്ടിടത്തിന് നമ്പറും ഫിറ്റ്നസും നൽകണമെന്ന്​

വളാഞ്ചേരി: മാനേജ്മ​െൻറ് പുതുതായി നിർമിച്ച കുളമംഗലം എ.എം.എൽ.പി സ്‌കൂളി​െൻറ പുതിയ കെട്ടിടത്തിന് സാങ്കേതിക തടസ്സം പറഞ്ഞ് നഗരസഭ നമ്പർ കൊടുക്കാത്തതിൽ സി.പി.എം കുളമംഗലം ബ്രാഞ്ച് യോഗം പ്രതിഷേധിച്ചു. പൊതു വിദ്യാലയം സംരക്ഷിക്കണം എന്ന സംസ്ഥാന സർക്കാറി​െൻറ നിർദേശം പാലിച്ച് സ്കൂളി​െൻറ പുതിയ കെട്ടിടത്തിന് നമ്പർ കൊടുക്കാനും, ഫിറ്റ്നസ് നൽകാനും അധികാരികൾ തയാറാകണം. അല്ലാത്തപക്ഷം രക്ഷിതാക്കളെയും കുട്ടികളെയും അണിനിരത്തി നഗരസഭക്കെതിരെ ശക്തമായ സമരത്തിന് ഇറങ്ങാനും യോഗം തീരുമാനിച്ചു. യോഗത്തിൽ കെ.ടി. ശാരദ അധ്യക്ഷത വഹിച്ചു. കെ.പി. യാസർ അറഫാത്ത്, എം.കെ. വൽസരാജ്, കെ. രാധാകൃഷ്ണൻ, എ.പി. അബ്ദുസ്സലാം, കെ. വസന്തകുമാരി എന്നിവർ സംസാരിച്ചു. ആശ്രയ ട്രസ്റ്റ് പ്രതിഭകളെ ആദരിച്ചു വെട്ടം: അഖിലേന്ത്യ മത്സര പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും സേവനരംഗത്ത് പുതിയ പാതകള്‍ വെട്ടിത്തെളിയിച്ചവരെയും ആശ്രയ ട്രസ്റ്റ് പരിയാപുരം അങ്ങാടിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആദരിച്ചു. എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ സി.എ. മുഹമ്മദ് റഫീഖ്, ഡോ. കെ. ജംഷീല, സി.എ. രഞ്ജിത്, ജുസൈം, പി.പി. മുഹമ്മദ് ആദി, കോച്ച് ഇന്ത്യ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരുന്ന മുഹമ്മദ് ഇഖ്ബാല്‍ എന്നിവരെയാണ് ആദരിച്ചത്. സമ്മേളനം ഉദ്ഘാടനം ചെയ്ത എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അവാര്‍ഡ് വിതരണം നടത്തി. ആശ്രയ ട്രസ്റ്റ് ചെയര്‍മാന്‍ കണ്ണമ്പലത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വെട്ടം പഞ്ചായത്ത് പ്രസിഡൻറ് പി.പി. മെഹറൂന്നീസ, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നസറുല്ല, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി.ഇ. ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ദില്‍ഷ മുല്ലശ്ശേരി, മലപ്പുറം പ്രസ് ക്ലബ് വൈസ് പ്രസിഡൻറ് കെ.പി.ഒ. റഹ്മത്തുല്ല, വെട്ടം പഞ്ചായത്ത് അംഗങ്ങളായ പി.കെ. സൈനുദ്ദീന്‍, പി. സുനന്ദ, തങ്കമണി, പി. സൈനുദ്ദീന്‍, ബഷീര്‍ കൊടക്കാട്, എം. ചോയി, പി. സുനില്‍, പി.പി. നാസര്‍, കെ.സി. അബ്ദുല്ല, കെ.എം. ഹസ്സന്‍ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഇഖ്ബാലി​െൻറ ഗൈഡന്‍സ് ക്ലാസും ഉണ്ടായിരുന്നു. photo: tir mw3 വെട്ടത്ത് പരിയാപുരം ആശ്രയ ട്രസ്റ്റ് സംഘടിപ്പിച്ച ഉന്നത വിജയം നേടിയവരെ ആദരിക്കല്‍ സമ്മേളനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.