കഞ്ചിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കോരയാർ പുഴയിൽ കുളിക്കാനിറങ്ങിയ കഞ്ചിക്കോട് സൂര്യനഗർ സോമൻ നായരുടെ മകൻ സന്തോഷാണ് (40) ഒഴുക്കിൽപെട്ട് കാണാതായത്. ഞായറാഴ്ച വൈകീട്ട് 4.30തോടെ കോരയാർ പുഴയിൽ കോവിൽ പാളയത്തിനു സമീപം സുഹൃത്ത് ബാബുവുമൊന്നിച്ച് കോരയാർ പുഴയിലിറങ്ങുകയായയിരുന്നു. കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ബാബു രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സന്തോഷ് ഒഴുക്കിൽപെട്ടു കാണാതായി. കഞ്ചിക്കോട് അഗ്നിശമസേന എത്തി രണ്ട് മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല പുഴയിൽ നല്ല ഒഴുക്കും വെള്ളവും തിരച്ചിലിനെ സാരമായി ബാധിച്ചു. രാത്രിയിൽ തിരച്ചിൽ അവസാനിപ്പിച്ചു. inbox അനധികൃത പാർക്കിങ് ഒഴിവാക്കണം ദേശീയപാതയിൽ രാത്രിസമയത്തെ അനധികൃത പാർക്കിങ് ഒഴിവാക്കണം. ദേശീയപാത കാഴ്ച പറമ്പ് മുതൽ കണ്ണനൂർ വരെയാണ് പല സ്ഥലത്തും ലോറി ഉൾെപ്പടെയുള്ള വലിയ വാഹനങ്ങൾ നിർത്തുന്നത്. വാഹനം നിർത്തി പാത മുറിച്ചുകടക്കുന്നതും വാഹനത്തിൻറെ വാതിൽ തുറന്ന് വലതു വശത്തേക്ക് ഇറങ്ങുന്നതും റോഡിലൂടെയുള്ള യാത്രകാർക്ക് ഏറെ ഭീഷണി ഉണ്ടാക്കുന്നുണ്ട്. അനധികൃത പാർക്കിങ് കാരണം നിരവധി അപകടങ്ങളാണ് ഈ മേഖലയിൽ ഉണ്ടാകുന്നത്. രാത്രി കാല പരിശോധന കർശനമാക്കി അനധികൃത പാർക്കിങ് ഒഴിവക്കണം. - കെ. ദാസ് കുഴൽമന്ദം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.