കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ കാരി മോട്ടോർ സ്പീഡ്‌വേയില്‍ സമാപിച്ച 21ാമത് ജെ.കെ ടയര്‍ ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പിെൻറ ആദ്യ റൗണ്ടില്‍ യൂറോ ജെ.കെ -18 വിഭാഗത്തില്‍ ചെന്നൈയുടെ അശ്വിന്‍ ദത്ത മുന്നില്‍. ഞായറാഴ്ച നടന്ന രണ്ടു റേസുകളില്‍ ശ്രീലങ്കയുടെ ബ്രയാന്‍ പെരേര വിജയിച്ചു. എൽ.ജി.ബി ഫോര്‍ വിഭാഗത്തിലെ രണ്ടു റേസുകളില്‍ ഡല്‍ഹിയുടെ രോഹിത് ഖന്നയും ചെന്നൈയുടെ രാഗുല്‍ രംഗസാമിയും വിജയിച്ചു. ആദ്യ റേസില്‍ ചെന്നൈയുടെ തന്നെ വിഷ്ണു പ്രസാദിനായിരുന്നു വിജയം. 22 പോയൻറുമായി വിഷ്ണുപ്രസാദാണ് ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ ഈ വിഭാഗത്തില്‍ ലീഡ് ചെയ്യുന്നത്. സുസുക്കി ജിഗ്‌സര്‍ കപ്പ് വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ജോസഫ് മാത്യു ആദ്യ റൗണ്ടില്‍ അപ്രമാദിത്യം നിലനിര്‍ത്തി. ഈ വിഭാഗത്തില്‍ ബംഗളൂരു താരം സയ്യിദ് മുസമ്മില്‍ അലിയും മല്‍സോംഡോംഗ്ലിയാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റോഡ് റൂക്കീസ് വിഭാഗത്തില്‍ സോത്തന്‍മാവിയയാണ് ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.