സൂപ്പർ മാർക്കറ്റിൽ കവർച്ച; 10,000 രൂപ നഷ്​ടപ്പെട്ടു

മുണ്ടൂർ: പുതുപ്പരിയാരത്തെ സ്വകാര്യ സൂപ്പർ മാർക്കറ്റിൽ മോഷണം. 10,000 രൂപ നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. കടയിലെ സി.സി.ടി.വി തകർത്ത നിലയിലാണ്. ഒലവക്കോട് മേലേപ്പുറം മൊയ്തുവി​െൻറ മകൻ അബ്ബാസ് നടത്തുന്ന സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ശനിയാഴ്ച രാത്രി ഒമ്പതരക്കാണ് കട അടച്ച് പോയിരുന്നത്. ഞായറാഴ്ച രാവിലെ ഏഴിന് കട തുറക്കാനെത്തിയപ്പോഴാണ് മുൻ വശത്തെ ഷട്ടറി​െൻറ പൂട്ട് പൊളിച്ച നിലയിൽ കാണ്ടത്. കട തുറന്നപ്പോൾ മോഷണം നടന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് ഹേമാംബിക നഗർ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.