​ലോക്​സഭ തെരഞ്ഞെടുപ്പിന്​ സി.പി​.​െഎ ഒരുങ്ങുന്നു

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിന് സി.പി.െഎ ഒരുക്കം തുടങ്ങി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​െൻറ സാന്നിധ്യത്തിൽ ചേർന്ന സി.പി.െഎ ജില്ല എക്സിക്യൂട്ടിവും ജില്ല കൗൺസിലും തെരഞ്ഞെടുപ്പ് സാധ്യതകൾ ചർച്ച ചെയ്തു. വയനാടിന് പകരം പൊന്നാനി മണ്ഡലം തിരിച്ചുവാങ്ങണമെന്ന നിർദേശം മുമ്പ് ഉയർന്നിരുന്നെങ്കിലും മാറ്റം വേണ്ടെന്ന തീരുമാനത്തിലാണ് പാർട്ടി എത്തിയത്. പൊന്നാനിയേക്കാൾ കൂടുതൽ വിജയസാധ്യത വയനാട്ടിലാെണന്ന് നേതൃത്വം കരുതുന്നു. കഴിഞ്ഞതവണ വയനാട് മണ്ഡലത്തിൽ എം.െഎ. ഷാനവാസി​െൻറ ഭൂരിപക്ഷം 20,000ൽപരം വോട്ടുകളായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് എളുപ്പത്തിൽ മറികടക്കാമെന്നാണ് വിലയിരുത്തൽ. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് വിജയം ഇടതിന് കൂടുതൽ പ്രതീക്ഷ നൽകുന്നു. വയനാട്ടിൽ ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമാവുമെന്ന കണക്കുകൂട്ടൽ പാർട്ടിക്കുണ്ട്. പാർലമ​െൻറ് മണ്ഡലത്തിലെ നാല് നിയമസഭ മണ്ഡലങ്ങൾ എൽ.ഡി.എഫി​െൻറ കൈവശമാണ്. മലയോര ഹൈവേയുടെ പ്രവൃത്തി ടെൻഡർ ചെയ്തതും കർഷക കടാശ്വാസ നടപടികളുമടക്കം ഭരണനേട്ടങ്ങൾ എൽ.ഡി.എഫിന് അനുകൂലമാകുമെന്ന് വിലയിരുത്തലുണ്ട്. യു.ഡി.എഫ് നേട്ടമുണ്ടാക്കിയ നിലമ്പൂർ, ഏറനാട്, വണ്ടൂർ മണ്ഡലങ്ങളിൽ സി.പി.െഎ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വയനാട് പാർലെമൻറ് മണ്ഡലം സബ് കമ്മിറ്റിക്ക് സി.പി.െഎ രൂപം നൽകി. മലപ്പുറം, പൊന്നാനി മണ്ഡലം സബ് കമ്മിറ്റികൾ ജൂലൈ 13, 14 തീയതികളിൽ നിലവിൽവരും. അസംബ്ലി മണ്ഡലങ്ങളിൽ ജൂൈല 15 മുതൽ 30 വരെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കും. സി.പി.െഎയുടെ ജില്ല എക്സിക്യൂട്ടിവ് പുനഃസംഘടിപ്പിച്ചു. അംഗബലം 13ൽനിന്ന് 15 ആക്കി. പി. മൈമൂന, പി. തുളസീദാസ്, പി. ലെനിൻദാസ്, എം.എ. റസാഖ് എന്നിവരാണ് പുതുതായി എക്സിക്യൂട്ടിവിൽ എത്തിയത്. പ്രഫ. ഇ.പി. മുഹമ്മദാലി, പ്രഫ. പി. ഗൗരി എന്നിവർ ഒഴിവായി. സംസ്ഥാന അസി. സെക്രട്ടറിമാരായ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി. ചാമുണ്ണി എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.