നിലമ്പൂർ-നായാടംപൊയിൽ റോഡരികിലെ പൊന്തക്കാടുകൾ വെട്ടിമാറ്റി

മാധ്യമം ഇംപാക്ട് നിലമ്പൂർ: നിലമ്പൂർ-നായാടംപൊയിൽ മലയോരപാതയിൽ അപകട ഭീഷണി ഉയർത്തിയ പൊന്തക്കാടുകൾ വെട്ടിമാറ്റി. അകമ്പാടം ലെമെൻസ് ക്ലബ് നേതൃത്വത്തിലാണ് കാടുകൾ വെട്ടിമാറ്റിയത്. എരഞ്ഞിമങ്ങാട് മുതൽ അകമ്പാടം കാഞ്ഞിരപടി വരെ ഭാഗങ്ങളിലെ പൊന്തക്കാട് യാത്രക്കാർക്ക് ഭീഷണിയായിരുന്നു. വെട്ടിമാറ്റൽ പ്രവൃത്തി ചാലിയാർ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ സി.വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ. ശിവദാസൻ, വനിത ബീറ്റ്ഫോറസ്റ്റ് ഓഫിസർ ബീന, ക്ലബ് സെക്രട്ടറി സുരേഷ് കുന്നത്ത്, ട്രഷറർ വി.സി. മാത്യു, അംഗങ്ങളായ ബെന്നി കൈതോലി, തോമസ് കുരുവിള, ജെയ്സൺ കുടക്കച്ചിറ, ബിനു താന്നിക്കൽ, ഷാജി പൂവ്വത്തിങ്കൽ, ഷിബു കണിയം കണ്ടത്തിൽ, ശ്രീധരൻ കാശ്മീരം, ജോഷി പടവിൽ, സോയി മുള്ളൂർ, ബിനു പാറപ്പുറം എന്നിവർ പങ്കെടുത്തു. റോഡി‍​െൻറ ഇരുവശത്തുനിന്ന് ഒരു മീറ്റർ വീതിയിൽ പൊന്തക്കാടുകൾ വെട്ടി നീക്കി. ഇവിടുത്തെ പൊന്തകൾ വാഹനാപകടങ്ങൾക്ക് കാരണമാകുന്നതായി ശനിയാഴ്ച 'മാധ‍്യമം' വാർത്ത നൽകിയിരുന്നു. പടം:3- നിലമ്പൂർ-നായാടംപൊയിൽ റോഡരികിലെ പൊന്തക്കാടുകൾ വെട്ടിമാറ്റുന്ന പ്രവൃത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.