അമ്മ സദസ്സും ബോധവത്കരണ ക്ലാസും

പൂക്കോട്ടുംപാടം: ഗവ. ഹയർ സെക്കന്‍ഡറി സ്കൂളില്‍ വിജയഭേരി ക്ലാസുകള്‍ക്ക് തുടക്കം കുറിച്ച് അമ്മ സദസ്സ് സംഘടിപ്പിച്ചു. കുട്ടികളുടെ മാനസിക വൈകാരിക തലങ്ങളിൽ അമ്മമാരുടെ പങ്കിനെക്കുറിച്ചാണ് ഏകദിന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. സ്കൂളില്‍ 600ലധികം കുട്ടികളാണ് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. 100 ശതമാനം വിജയം ലക്ഷ്യമാക്കിയാണ് വിജയഭേരി ക്ലാസുകള്‍ക്ക് തുടക്കമായത്. അമ്മസദസ്സ് പി.ടി.എ പ്രസിഡൻറ് ഡി.ടി. ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ജി. സാബു അധ്യക്ഷത വഹിച്ചു. പേരൻറിങ് കൗൺസലിങ് വിദഗ്ധന്‍ അന്‍വര്‍ സാദത്ത്‌ ബോധവത്കരണ ക്ലാസ് നയിച്ചു. വിജയഭേരി കോഓഡിനേറ്റര്‍ വി.പി. സുബൈര്‍ വിജയഭേരി സ്കൂള്‍ കലണ്ടര്‍ പ്രഖ്യാപനം നടത്തി. ഉപപ്രധാനാധ്യാപിക റഹിയ ബീഗം വട്ടോളി, എസ്.ആര്‍. ജി കണ്‍വീനര്‍ കെ. സുരേഷ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുസമദ്, പി.ടി.എ ഭാരവാഹികളായ സുഹറ, അസൈനാര്‍, ടി.പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോppm1 പൂക്കോട്ടുംപാടം ഹൈസ്കൂളിൽ അമ്മ സദസ്സ് ഉപപ്രധാനാധ്യാപിക റഹിയ ബീഗം വട്ടോളി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.