വെളിയങ്കോട്: കടലാക്രമണത്തെ പ്രതിരോധിക്കാൻ ജില്ലയിലെ തീരത്ത് കടൽഭിത്തിക്ക് പകരമായി ജിയോ ടെക്സ്ൈറ്റൽ ട്യൂബുകൾ സ്ഥാപിക്കുന്ന പദ്ധതി സർക്കാറിെൻറ പരിഗണനയിൽ. പുതുപൊന്നാനി മുതൽ പൊന്നാനി അഴിമുഖം വരെ കടലാക്രമണം രൂക്ഷമായ അഞ്ച് കേന്ദ്രങ്ങളിലും പരപ്പനങ്ങാടിയിൽ ഒരിടത്തുമാണ് പരീക്ഷണാടിസ്ഥാനത്തിൽ ജിയോ ടെക്സ്ൈറ്റൽ ട്യൂബുകൾ സ്ഥാപിക്കുക. ആഴ്ചകൾക്ക് മുമ്പ് ഇറിഗേഷൻ വകുപ്പ് അധികൃതർ പൊന്നാനി തീരത്ത് എത്തി പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. തുടർന്ന് പ്രൊപ്പോസൽ സർക്കാറിന് സമർപ്പിക്കുകയും ചെയ്തു. സർക്കാർ അംഗീകാരം ലഭിക്കുന്ന മുറക്ക് ജിയോ ടെക്സ്ൈറ്റൽ ട്യൂബുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിക്കാനാകും. കടലാക്രമണത്തെ പ്രതിരോധിച്ച് തീരത്തെ മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ കടൽഭിത്തിക്ക് ബദലായാണ് പദ്ധതി നടപ്പാക്കുന്നത്. ആലപ്പുഴയിലെ നീർക്കുന്നം തീരദേശ മേഖലയിൽ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണിത്. 20 മീറ്റർ നീളവും മൂന്ന് മീറ്റർ വിസ്തീർണവുമുള്ള വൃത്താകൃതിയിലുള്ള ട്യൂബുകളാണ് പദ്ധതിയുടെ ഭാഗമായി തീരത്ത് സ്ഥാപിക്കുക. രണ്ടു ട്യൂബിന് മുകളിൽ ഒരു ട്യൂബ് എന്ന നിലയിലായിരിക്കും ക്രമീകരിക്കുക. ട്യൂബുകൾക്കകത്ത് മണൽ നിറക്കും. 4.4 മീറ്റർ ഉയരത്തിലായിരിക്കും സ്ഥാപിക്കുക. തിരമാലകൾ ട്യൂബിൽ പതിക്കുമ്പോൾ ശക്തി കുറയുകയും തിരമാലകൾക്കൊപ്പമുള്ള മണൽ തീരത്തേക്ക് കയറാതെ ട്യൂബ് തടഞ്ഞു നിർത്തുകയും ചെയ്യും. തിരമാലകളുടെ ശക്തി കുറക്കുന്നതിനാൽ തീരത്തുനിന്ന് മണൽ ഒലിച്ചുപോകുന്നത് ഇല്ലാതാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ െഡവലപ്പ്മെൻറ് കോർപറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ പ്രത്യേക താൽപര്യപ്രകാരമാണ് പദ്ധതി പൊന്നാനിയിൽ നടപ്പാക്കുന്നത്. കടലാക്രമണം രൂക്ഷമായി അനുഭവപ്പെടുന്ന മുറിഞ്ഞഴി, അബൂഹുറൈറ പള്ളി, തെക്കേകടവ്, ഹിളർ പള്ളി, അലിയാർ പള്ളി എന്നിവിടങ്ങളിലും പരപ്പനങ്ങാടിയിലുമാണ് ആദ്യഘട്ടത്തിൽ ജിയോ ടെക്സ്ൈറ്റൽ ട്യൂബുകൾ സ്ഥാപിക്കുക. നിലവിലുള്ള കടൽഭിത്തിക്ക് പിന്നിലായിട്ടായിരിക്കും ട്യൂബുകൾ സ്ഥാപിക്കുക. 20 വർഷത്തെ കാലദൈർഘ്യം ട്യൂബുകൾക്കുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. കടൽഭിത്തി നിർമാണത്തേക്കാൾ ചെലവ് കുറവും ഗുണകരവുമായ പദ്ധതിയാണിതെന്ന അവകാശ വാദമാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ മുന്നോട്ടുവെക്കുന്നത്. നൂറ് മീറ്റർ കടൽഭിത്തി നിർമിക്കാൻ ഒന്നരക്കോടി രൂപ വേണ്ടിടത്ത് ജിയോ ടെക്സ്ൈറ്റൽ ട്യൂബ് സ്ഥാപിക്കാൻ 55 ലക്ഷം രൂപയാണ് വേണ്ടി വരിക. അഞ്ച് കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന ട്യൂബ് വിജയകരമാണെങ്കിൽ പൊന്നാനി തീരത്ത് മുഴുവനായും വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. photo: tir mp1 ജില്ലയിലെ കടൽ തീരത്ത് നിർമിക്കാനുദ്ദേശിക്കുന്ന ജിയോ ടെക്സ്ൈറ്റൽ ട്യൂബുകളുടെ മാതൃക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.