മുഖം മിനുക്കി പൊന്നാനി താലൂക്ക് ആശുപത്രി

പൊന്നാനി: അസൗകര്യങ്ങളാൽ ദുരിതം പേറിയിരുന്ന പൊന്നാനി താലൂക്ക് ആശുപത്രിയുടെ അവസ്ഥയൊക്കെ ഇനി പഴങ്കഥയാണ്. ആർദ്രം പദ്ധതിയിലൂടെ പൊന്നാനി താലൂക്ക് ആശുപത്രി രോഗീ സൗഹൃദമാവുന്നു ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഡോക്ടറെ കാണാനും ടോക്കൺ എടുക്കനും മണിക്കൂറുകൾ നീണ്ട വരിയിൽനിന്ന് മുഷിയേണ്ടതില്ല ക്യൂവിന് പകരം പൂർണമായും കമ്പ്യൂട്ടർവത്കരിച്ച പേഷ്യൻറ് മാനേജ്മ​െൻറ് സിസ്റ്റം തിങ്കളാഴ്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നാടിന് സമർപ്പിക്കും. താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി നഗരസഭ അനുവദിച്ച 40 ലക്ഷം രൂപ െചലവഴിച്ച് ഡി.എം.ആർ.സിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ ആദ്യഘട്ടവും സർക്കാറി​െൻറ ആർദ്രം പദ്ധതിയുടെ ഭാഗമായി അനുവദിച്ച 90 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഡി.പി.ആർ സമർപ്പണവും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആയിരങ്ങൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയെ സൂപ്പർ സ്പെഷലിറ്റിയാക്കി ഉയർത്താനുള്ള സ്പീക്കറുടെയും നഗരസഭയുടെയും ശ്രമഫലമായാണ് ആശുപത്രിയുടെ മുഖച്ഛായ മാറ്റിയത്. മെട്രോമാൻ ഇ. ശ്രീധര​െൻറ നേതൃത്വത്തിൽ ഡി.എം.ആർ.സിയാണ് ആദ്യഘട്ട വികസനത്തി​െൻറ മാസ്റ്റർപ്പാൻ തയാറാക്കിയത്. പേഷ്യൻറ് മാനേജ്മ​െൻറ് സിസ്റ്റം, പുതിയ ഒ.പി ടിക്കറ്റ് കൗണ്ടർ നിർമാണം, ആംബുലൻസ് ഷെഡ്, രോഗികൾക്ക് മഴയും വെയിലും കൊള്ളാതെ ഇരിക്കുന്നതിനുള്ള മേൽക്കൂര നിർമാണം ഒ.പിയിലും ക്യാഷ്വാലിറ്റിയുടെയും നവീകരണ പ്രവർത്തനം, ആശുപത്രി കോമ്പൗണ്ട് ടൈൽ വിരിക്കൽ കൂടാതെ വാട്ടർ കൂളർ, പവർ ലോൺട്രി, പൂന്തോട്ടം തുടങ്ങിയവയുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ പൂർത്തിയായത്. ആർദ്രം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ഡി.പി.ആർ.എച്ച്.എൽ.എൽ തയാറാക്കി കഴിഞ്ഞു. 49 ലക്ഷം രൂപയുടെ സിവിൽ വർക്കുകളും 34 ലക്ഷത്തി​െൻറ ഇലക്ട്രിക്ക് വർക്കുകളും പൂർത്തിയാവുന്നതോടെ ജില്ലയിലെ ഏറ്റവും മികച്ച ആശുപത്രിയായി പൊന്നാനി മാറും. photo: tir mp2 പൊന്നാനി താലൂക്ക് ആശുപത്രി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.