നിലമ്പൂർ: കുതിരപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് രാമംകുത്ത് വീട്ടിച്ചാല്‍ കള്ളിക്കാട്ടില്‍ സെയ്തലവിയുടെ മകന്‍ ഹാജ മൊയ്‌നുദ്ദീെനയാണ് (26) കാണാതായത്. ശനിയാഴ്ച വൈകീട്ട് 6.45ഓടെ രാമംകുത്ത് പാലത്തിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ഒഴുകില്‍പ്പെട്ടത്. നിലമ്പൂര്‍ ഫയര്‍ഫോഴ്‌സ് ഓഫിസർ എം. അബ്ദുൽ ഗഫൂർ, ഫയർ ആൻഡ് റെസ്ക‍്യൂ സ്റ്റേഷൻ ഓഫിസർ ഗഫൂർ, ഫയർ ഫോഴ്സ് നിലമ്പൂർ, മലപ്പുറം യൂനിറ്റ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. പ്രദേശത്തെ ശക്തമായ മഴ തിരച്ചിലിനെ ബാധിക്കുന്നുണ്ട്. രാത്രി ഏഴരയോടെ ഞായറാഴ്ച തിരച്ചിൽ നിർത്തിവെച്ചു. തിങ്കളാഴ്ചയും തുടരും. പടം: 4- കുതിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഹാജ മൊയ്നുദ്ദീനുവേണ്ടി തിരച്ചിൽ നടത്തുന്നു പടം:5 ഒഴുക്കിൽപ്പെട്ട് കാണാതായ ഹാജ മൊയ്‌നുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.