എടക്കര mn

മുസ്തഫയുടെ സ്മരണയിൽ ജീവകാരുണ്യ പ്രവര്‍ത്തക പുരസ്കാരം എടക്കര: മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്തഫ കൊക്കഞ്ചേരി അനുസ്മരണം നടത്തി. പി.വി. അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ടി. കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. മുസ്തഫയുടെ സ്മരണാര്‍ഥം ദുബൈ കെ.എം.സി.സി നടപ്പാക്കുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം ചടങ്ങില്‍ നടത്തി. മണ്ഡലത്തിലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് മുസ്തഫ കൊക്കഞ്ചേരി കാരുണ്യ സേവ പുരസ്കാരം ഏര്‍പ്പെടുത്തും. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, ചന്ദ്രിക എഡിറ്റര്‍ സി.പി. സെയ്തലവി, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി, ജില്ല സെക്രട്ടറിമാരായ ഇസ്മായില്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, ജില്ല പഞ്ചായത്ത് അംഗം സറീന മുഹമ്മദാലി, കണ്ണിയന്‍ അബൂബക്കര്‍, പി.എച്ച്. ഇബ്രാഹീം, യു. മൂസഹാജി, കൊരമ്പയില്‍ സുബൈദ, സീതികോയ തങ്ങള്‍, റവ. ഫാദര്‍ മാത്യു മേലേപറമ്പില്‍, ടി. അബൂബക്കര്‍ മാസ്റ്റര്‍, താജാ സക്കീര്‍, അബ്ദുല്‍ ഹക്കീം ചെങ്കരത്ത്, കൊമ്പന്‍ ഷംസു, എം.കെ.എ. സമദ്, കബീര്‍ പനോളി, പറമ്പില്‍ ബാവ, മുജീബ് ദേവശ്ശേരി, ടി.പി. ഷരീഫ്, ബാലന്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ഇഖ്ബാല്‍ സ്വാഗതവും ജസ്മല്‍ പുതിയറ നന്ദിയും പറഞ്ഞു. ചിത്രവിവരണം: (08-edk-1) മുസ്തഫ കൊക്കഞ്ചേരി അനുസ്മരണ സമ്മേളനം ചുങ്കത്തറയില്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.