tir mp നിയമലംഘനങ്ങളെ വാട്​സ്​ 'ആപ്പിലാക്കാം'

മലപ്പുറം: വാട്സ്ആപ്പിൽ ഇനി പോസ്റ്റും ചാറ്റും മാത്രമാകില്ല, അൽപം സാമൂഹിക പ്രവർത്തനവും നിയമപാലനവും ഒക്കെയാവാം. നിരത്തിലെ നിയമങ്ങൾ കാറ്റിൽ പറത്തുന്നവരെ കൈയോടെ പിടികൂടി ആപ്പിലാക്കാം. പൊതുജനങ്ങൾക്കും ഗതാഗത നിയമലംഘനങ്ങൾ അറിയിക്കാൻ പൊന്നാനി, പെരിന്തൽമണ്ണ സബ് ആർ.ടി ഒാഫിസുകളിൽ സൗകര്യമൊരുങ്ങുന്നു. 'അപകട രഹിത മലപ്പുറം' പദ്ധതിയുടെ ഭാഗമായാണ് ഇൗ സംവിധാനം. നിയമലംഘനങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വാട്സ്ആപിലൂടെയും ഇ-മെയിലിലൂടെയും അധികൃതരെ അറിയിക്കാം. ഹെൽമറ്റില്ലാതെയുള്ള യാത്ര, മൊബൈൽ ഉപയോഗം, സ്കൂൾ വാഹനങ്ങളിലെ നിയമലംഘനങ്ങൾ, അപകടകരമായ ഒാട്ടം, മൂന്നുപേർ അടങ്ങുന്ന ബൈക്ക് യാത്ര എന്നിങ്ങനെ എന്തും ഇനി ലൈവായി അറിയിക്കാം. വാഹനത്തി​െൻറ രജിസ്ട്രേഷൻ നമ്പർ, നിയമ ലംഘനം എന്നിവ വ്യക്തമായി മനസ്സിലാകണം. നിയമലംഘനങ്ങൾ അറിയിക്കുന്നവരുടെ വിവരം രഹസ്യമായിരിക്കും. ആദ്യഘട്ടത്തിൽ പൊന്നാനിയിലും പെരിന്തൽമണ്ണയിലും നടപ്പാക്കുന്ന ഇത് പിന്നീട് ജില്ലയുടെ മറ്റ് ഭാഗങ്ങളിലും നടപ്പാക്കും. പൊന്നാനി വാട്സ്ആപ്- 8547639054. ഇ-മെയിൽ-kl54@keralamvd.gov.in, പെരിന്തൽമണ്ണ വാട്സ്ആപ്- 9400267046. ഇ-മെയിൽ-kl53@keralamvd.gov.in
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.