പുഴയിൽ തള്ളിയ കീടനാശിനി കുപ്പികൾ നീക്കിയില്ലെന്ന്

പുഴയിൽ തള്ളിയ കീടനാശിനി കുപ്പികൾ നീക്കിയില്ല കരുവാരകുണ്ട്: സാമൂഹിക വിരുദ്ധർ ഒലിപ്പുഴയിൽ തള്ളിയ മാരക കീടനാശിനി കുപ്പികൾ അധികൃതർ നീക്കിയില്ലെന്ന് പരാതി. അമ്പതിലേറെ കുപ്പികൾ പുഴയോരത്ത് കുടിയിട്ട നിലയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്ലാസ്റ്റിക് ചാക്കിൽ നിറച്ച കുപ്പികൾ ഒലിപ്പുഴയിൽ മാമ്പറ്റയിലെ കുളിക്കടവിൽ കണ്ടെത്തിയത്. ഇവ ശേഖരിച്ച് നാട്ടുകാർ പുഴയോരത്ത് കൂട്ടിയിടുകയും ആരോഗ്യ വകുപ്പ്, പൊലീസ്, ഗ്രാമപഞ്ചായത്ത് എന്നിവരെ അറിയിക്കുകയും ചെയ്തു. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. വൻകിട തോട്ടങ്ങളിൽ പ്രയോഗിക്കുന്ന മാരക കീടനാശിനികളുടെ കുപ്പികളാണ് ഇവയെന്ന് കരുതുന്നു. പുഴയിൽനിന്ന് കുപ്പികൾ നീക്കണമെന്നാവശ്യപ്പെട്ട് കലക്ടറെ സമീപിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. Photo.. പുഴയോരത്ത് കൂട്ടിയിട്ട കീടനാശിനി കുപ്പികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.