ക്രഷർ വിരുദ്ധ സംഗമം

ക്രഷർ വിരുദ്ധ സംഗമം പെരിന്തൽമണ്ണ: മണ്ണാർമലയിൽ ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ ക്രഷർ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പള്ളിപ്പടിയിൽ സംഗമം സംഘടിപ്പിച്ചു. ചീനിക്കപ്പാറ കോളനിയിലെ ആദിവാസികൾ, കക്കൂത്ത് കുന്നുംപുറം നിവാസികൾ, ഉരുൾപൊട്ടൽ സാധ്യത മേഖലകളായ കൈപ്പള്ളിക്കര, ചേരിങ്ങൽ നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ കെ.ആർ. രവി ഉദ്ഘാടനം ചെയ്തു. താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ, കെ.കെ.എസ്. തങ്ങൾ, ബ്ലോക്ക് അംഗം സി.പി. അബ്ദുല്ല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൈപ്പള്ളി ഹംസ, അറബി ജമീല, റഫീഖ ബഷീർ, സി.പി. റഷീദ്, കെ. ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.