സാഹിത്യോത്സവ് സമാപിച്ചു

കരുളായി: എസ്.എസ്.എഫ് കരുളായി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാർ ഉദ്ഘാടനം ചെയ്തു. സെക്ടർ പ്രസിഡൻറ് പി.കെ. മുജീബ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.പി. ശറഫുദ്ദീൻ, കെ.പി. നസീർ, ശമീർ സഖാഫി, ടി.പി. ജമാലുദ്ദീൻ എന്നിവര്‍ സംസാരിച്ചു. ടി.പി. അഹമ്മദ് കുട്ടി പതാകയുയർത്തി. മുഹ്യുദ്ദീൻ കുട്ടി സഖാഫി പ്രാർഥനയും കെ.പി. ജമാൽ കരുളായി പ്രമേയ പ്രഭാഷണവും നടത്തി. സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രസിഡൻറ് കെ. ഷൗക്കത്തലി സഖാഫി ഉദ്ഘാടനം ചെയ്തു. കെ. ശമീർ സഖാഫി അധ്യക്ഷത വഹിച്ചു. കെ. നുഫൈസ് ചെട്ടിയിൽ കലാപ്രതിഭയായി. 269 പോയൻറുമായി കരുളായി ഒന്നാം സ്ഥാനവും 258 പോയൻറുമായി ചെട്ടിയിൽ രണ്ടാംസ്ഥാനവും 150 പോയൻറുമായി ചീരക്കുഴി മൂന്നാംസ്ഥാനവും നേടി. എം.എം. സഖാഫി, കോഴിശ്ശേരി എക്കത്ത്, ടി.കെ. ശിഹാബുദ്ദീൻ സഖാഫി തുടങ്ങിയവർ ട്രോഫികൾ വിതണം ചെയ്തു. ശിബിൽ, ഇർഫാൻ, ഹാരിസ് സഖാഫി, കെ.സി. അസ്അദ്, ശുഹൈബ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോppm4 എസ്.എസ്.എഫ് കരുളായി സെക്ടർ സാഹിത്യോത്സവ് പഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.