കോക്കൂർ സ്കൂളിന് ഒരുകോടി രൂപ

ചങ്ങരംകുളം: പൊതുവിദ്യാഭ്യാസ ശാക്തീകരണ ഭാഗമായി കേരള സർക്കാർ കോക്കൂർ എ.എച്ച്‌.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഒരുകോടി രൂപ അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കെട്ടിടങ്ങൾക്കുമാണ്‌ തുക പ്രഖ്യാപിച്ചിരിക്കുന്നത്‌. പൊതുവിദ്യാഭ്യാസ ശാക്തീകരണ ഭാഗമായി നേരത്തേ െതരഞ്ഞെടുക്കപ്പെട്ട ഏതാനും സ്കൂളുകൾക്ക്‌ അഞ്ച് കോടി, മൂന്ന് കോടി എന്നിങ്ങനെ നൽകിയിരുന്നു. അത്‌ കിട്ടാത്ത സ്കൂളുകൾക്കാണ് പുതുതായി ഒരുകോടി നൽകുന്നത്‌‌. ഹയർ സെക്കൻഡറി ബ്ലോക്ക്‌ പണിയാൻ സർക്കാർ നേരത്തേ സ്കൂളിന് 2.62 കോടി അനുവദിച്ചിരുന്നു. കൂടാതെ സ്റ്റേഡിയം നിർമിക്കാൻ ഒരുകോടിയും അനുവദിച്ചിട്ടുണ്ട്‌. മുഹമ്മദ് അസ്വാന്‍ ചികിത്സ സഹായത്തിലേക്ക് ദുരിതക്കിടക്കയിൽനിന്ന് നൗഫിയയും നസ്രിയയും ചങ്ങരംകുളം: മുഹമ്മദ് അസ്വാന്‍ ചികിത്സ സഹായത്തിലേക്ക് സഹായം നല്‍കി. ദുരിതക്കിടക്കയിൽനിന്ന് സഹായഹസ്തവുമായി നൗഫിയയും നസ്രിയയും. ചിയ്യാനൂർ സ്വദേശി കോയാലിപറമ്പിൽ അബ്ബാസി​െൻറ നാല് വയസ്സുള്ള മകൻ മുഹമ്മദ് അസ്വാനി​െൻറ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചികിത്സ നിധിയിലേക്കാണ് കക്കിടിക്കൽ സ്വദേശികളായ നൗഫിയയും നസ്രിയയും സഹായം നൽകിയത്. ശാരീരിക വൈകല്യം തളര്‍ത്തിയ ഈ സഹോദരങ്ങളുടെ ജീവിതവും പഠനവും സുമനസ്സുകളുടെ സഹായത്താല്‍ മുന്നോട്ട് പോവുമ്പോഴാണ് ശസ്ത്രക്രിയക്ക് സഹായം തേടിയ നാല് വയസ്സുകാരനെ സഹായിക്കുന്നതിലേക്ക് തങ്ങളുടെ വിഹിതം നീക്കി വെക്കാന്‍ ഇവര്‍ തയാറായത്. മുഹമ്മദ് അസ്വാനി​െൻറ ചികിത്സ സഹായവുമായി ബന്ധപ്പെട്ട സഹായ അഭ്യർഥന അറിഞ്ഞയുടനെയാണ് തങ്ങളുടെ വിഹിതം പഞ്ചായത്ത് അംഗം കൂടിയായ കെ.എം. ഹാരിസിനെ ഏൽപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.