തിരൂരങ്ങാടി: റേഷൻ കാർഡ് രണ്ടാംഘട്ട അപേക്ഷകൾ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്വീകരിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് നേരത്തേ ജില്ല കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ, ജില്ല കലക്ടറുടെ ഉത്തരവിനെതിരെ അസൗകര്യങ്ങൾ കാണിച്ച് ചില പഞ്ചായത്തുകൾ രംഗത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. എതിർപ്പ് പ്രകടിപ്പിച്ച പഞ്ചായത്തുകൾക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പലരും ഏറ്റെടുക്കാൻ തീരുമാനിച്ചത്. പെരുവള്ളൂർ ഗ്രാമപഞ്ചായത്തിെൻറ അസൗകര്യം താലൂക്ക് സപ്ലൈ ഓഫിസറെ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും പിന്നീട് പ്രദേശത്തെ മദ്റസയിൽ സൗകര്യമൊരുക്കി പെരുവള്ളൂർ പഞ്ചായത്ത് ഇതിന് സന്നദ്ധത അറിയിച്ചു. ഇതോടെ തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫിസിനുകീഴിലെ രണ്ടു മുനിസിപ്പാലിറ്റികളിലും പതിമൂന്ന് പഞ്ചായത്തുകളിലും അപേക്ഷകൾ സ്വീകരിക്കും. രണ്ടാംഘട്ട അപേക്ഷകൾ സ്വീകരിക്കുന്ന പഞ്ചായത്തുകൾ, തീയതി യഥാക്രമം: വള്ളിക്കുന്ന് (ജൂലൈ -13), പരപ്പനങ്ങാടി (17), നന്നമ്പ്ര (18), തിരൂരങ്ങാടി (19), മൂന്നിയൂർ (20), എടരിക്കോട് (24), തെന്നല (25), തേഞ്ഞിപ്പലം (26), പെരുവള്ളൂർ (27), എ.ആർ നഗർ (31), കണ്ണമംഗലം (ആഗസ്റ്റ് ഒന്ന്), ഊരകം (രണ്ട്), വേങ്ങര (മൂന്ന്), ഒതുക്കുങ്ങൽ (ആറ്), പറപ്പൂർ (ഏഴ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.