അപകടപ്പാതയായി കോഴിപറമ്പ്​-വാളോറിങ്ങൽ റോഡ്​

ഏറിയാട്: മഞ്ചേരി-വണ്ടൂർ റോഡിൽ ഏറിയാട് കോഴിപറമ്പ് മുതൽ വാളോറിങ്ങൽ വരെയുള്ള ഭാഗത്ത് അപകടം സ്ഥിരമാകുന്നു. ഇൗ ഭാഗത്തെ റോഡി​െൻറ വീതികുറവാണ് അപകടങ്ങൾക്ക് കാരണം. ഇൗ വർഷം മാത്രം പത്തോളം വലിയ അപകടങ്ങളും നാല് മരണവും നടന്നു. നിരവധിപ്പേർ ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. ജൂലൈ മൂന്നിനാണ് ബൈക്കിടിച്ച് ഒരാൾ മരിച്ചത്. വീതി കുറഞ്ഞ റോഡി​െൻറ വശങ്ങൾ താഴ്ന്നതായതിനാൽ കാൽനടക്കാരും ഭീതിയോടെയാണ് ഇതുവഴി പോകുന്നത്. ഏറിയാട് യു.പി സ്കൂളിലെ വിദ്യാർഥികളും നാട്ടുകാരുമടക്കം നിരവധി പേരാണ് ഇതുവഴി പോകുന്നത്. വളവുകളും ഇറക്കമുള്ള റോഡുമാണ് അപകടങ്ങൾക്ക് കാരണം. റോഡ് വീതി കൂട്ടണമെന്ന ആവശ്യവുമായി െഎ.എൻ.എൽ വണ്ടൂർ മണ്ഡലം കമ്മിറ്റി ജില്ല കലക്ടർക്ക് നിേവദനം നൽകി. സെക്രട്ടറി ഇബ്രാഹിം കുറ്റിക്കാട്ടിൽ, എം. അഷ്റഫ്, അലിഹസ്സൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.