സൗദി ചെക്​ പോയിൻറിൽ വെടിവെപ്പ്​; നാലുമരണം

മരിച്ചവരിൽ രണ്ടുഭീകരരും സുരക്ഷ ഉദ്യോഗസ്ഥനും ബംഗ്ലാദേശ് പൗരനും ജിദ്ദ: സൗദിയിൽ പൊലീസ് ചെക് പോയിൻറിലുണ്ടായ വെടിവെപ്പിൽ നാലുപേർ മരിച്ചു. അൽഖസീം പ്രവിശ്യയിലെ ബുറൈദയിൽ ഇന്നലെ വൈകീട്ട് 3.45 നാണ് സംഭവം. മരിച്ചവരിൽ രണ്ടുപേർ തീവ്രവാദികളാണ്. ഒരുസുരക്ഷാഉദ്യോഗസ്ഥനും മരിച്ചു. ബംഗ്ലാദേശ് പൗരനാണ് കൊല്ലപ്പെട്ട നാലാമൻ. മൂന്നു തീവ്രവാദികളാണ് വെടിവെച്ചതെന്ന് ആഭ്യന്തര വകുപ്പ് വക്താവ് അറിയിച്ചു. തുടർന്ന് സുരക്ഷാവിഭാഗത്തി​െൻറ തിരിച്ചടിയിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. മൂന്നാമന് ഗുരുതരമായി പരിക്കേറ്റു. സുരക്ഷാഉദ്യോഗസ്ഥനായ സാർജൻറ് സുലൈമാൻ അബ്ദുൽ അസീസ് അൽഅബ്ദുല്ലത്തീഫ് ആണ് മരിച്ചത്. പ്രദേശം സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.