അഹമ്മദാബാദ്: പാട്ടീദാർ സമുദായത്തിന് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ആഗസ്റ്റ് 25ന് അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് പാട്ടീദാർ അനാമത് ആന്തോളൻ സമിതി(പി.എ.എ.എസ്) നേതാവ് ഹാർദിക് പട്ടേൽ. സംവരണപ്രക്ഷോഭവുമായി രംഗത്തെത്തി ശ്രദ്ധ നേടിയ 24 കാരനായ പട്ടേൽ, ആവശ്യം അംഗീകരിക്കപ്പെടുന്നതുവരെ സമരം തുടരുമെന്ന് വ്യക്തമാക്കി. ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ ഇത് അവസാനത്തെ സമരമാണെന്നും തെൻറ പ്രാഥമിക പരിഗണന സമുദായത്തിന് സംവരണം ലഭ്യമാക്കലാണെന്നും അദ്ദേഹം അറിയിച്ചു. ഒന്നുകിൽ ഞാെനെൻറ ജീവൻ നൽകും അല്ലെങ്കിൽ സംവരണം ലഭിക്കും എനിക്ക് നിങ്ങളുടെ പിന്തുണ വേണം, സമരം അന്തിമ ഘട്ടത്തിലെത്തുകയാണ് -സന്ദേശത്തിൽ പട്ടേൽ വ്യക്തമാക്കി. ആഗസ്റ്റ് 25 പാട്ടീദാർ ക്രാന്തി ദിവസ് ആയി സംഘം ആചരിച്ചുവന്നിരുന്നു. മൂന്നുവർഷം മുമ്പ് ഇതേ ദിവസമാണ് പി.എ.എ.എസ് സംവരണം ആവശ്യപ്പെട്ട് വമ്പൻ റാലി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.