കാമ്പസ് കൊല ജനാധിപത്യത്തെയും ചോരയിൽ മുക്കി -കെ.ഇ.എൻ കരുവാരകുണ്ട്: അഭിമന്യു എന്ന വിദ്യാർഥിയുടെ നെഞ്ച് പിളർത്തിയ കത്തി ജനാധിപത്യത്തിെൻറ നാലുസ്തംഭങ്ങളെക്കൂടിയാണ് ചോരയിൽ മുക്കിയതെന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കാനുള്ള നീക്കങ്ങളെ ജനാധിപത്യ ചേരി ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ വണ്ടൂർ ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് ഇ. ലിനീഷ് അധ്യക്ഷത വഹിച്ചു. ദിജി ചാലപ്പുറം രക്തസാക്ഷി പ്രമേയവും കെ. റഹീം അനുശോചന പ്രമേയവും സെക്രട്ടറി എ.പി. ഫിറോസ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിയംഗം ടി.പി. സുൽഫിക്കറലി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി. ജിജി, പി.കെ. മുബഷിർ, വി. അർജുൻ, കെ. മുഹമ്മദ് ശരീഫ്, ഷീന രാജൻ, ടി.കെ. ഷിഫ്ന, ബി. മുഹമ്മദ് റസാഖ്, ബി. സുചിത്ര, പി.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. 133 യൂനിറ്റ് സമ്മേളനങ്ങളും ഒമ്പത് മേഖല സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് ബ്ലോക്ക് സമ്മേളനം നടക്കുന്നത്. ഞായറാഴ്ച സമാപിക്കും. Photo....ഡി.വൈ.എഫ്.ഐ വണ്ടൂർ ബ്ലോക്ക് സമ്മേളനം പു.ക.സ സംസ്ഥാന സെക്രട്ടറി കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.