പ്രതിദിനം പ്രതിരോധം: 100 വളൻറിയർമാർക്ക് പരിശീലനം നൽകി

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന 'പ്രതിദിനം പ്രതിരോധം' ആരോഗ്യ, ജാഗ്രത കാമ്പയിനി​െൻറ ഭാഗമായി 100 വളൻറിയർമാർക്ക് പരിശീലനം നൽകി. ഒരു വാർഡിൽനിന്ന് അഞ്ചുപേർ വീതം പങ്കെടുത്തു. വാർഡ് തലങ്ങളിൽ നടക്കുന്ന ശുചിത്വ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ഒരു വീട്ടിൽ ഒരു വളൻറിയർ എന്ന ലക്ഷ്യം നേടുകയുമാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അംഗം എം. മുരളി അധ്യക്ഷത വഹിച്ചു. വി. ശബീറലി, എൻ.കെ. ഫാത്തിമ സുഹ്റ, ഐ.ടി. സാജിത, റോഷ്നി സുരേന്ദ്രൻ, വി. ശശിധരൻ, ഷീന ജിൽസ്, സി.ഡി.എസ് പ്രസിഡൻറ് പി. ആയിശ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.വി. മോഹനൻ എന്നിവർ സംസാരിച്ചു. ആരോഗ്യ ഇൻസ്പെക്ടർമാരായ സി.കെ. മനോജ്കുമാർ, ജയചന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു. Photo.... karuvarakundu arogya camp president കരുവാരകുണ്ട് ഗ്രാമപഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന ജാഗ്രത കാമ്പയിനി​െൻറ പരിശീലനം പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.