കെ.പി.എസ്​.ടി.എ ധർണ

പെരിന്തൽമണ്ണ: വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക ദ്രോഹനടപടി അവസാനിപ്പിക്കുക, മാനേജർമാരുടെ ശിക്ഷാധികാരം എടുത്തുകളയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ പ്രവർത്തകർ പെരിന്തൽമണ്ണ ഉപജില്ല വിദ്യാഭ്യാസ ഒാഫിസ് പടിക്കൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി സി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കലയപുരം മോനിച്ചൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലർ പി. ഉണ്ണികൃഷ്ണൻ, സി.വി. ശശികുമാർ, ബേബി രജിനി, എൻ.എം. സലീം, കെ. രാജു, റോയി മാത്യൂ, യു. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പടം.... pmna mc 2 കെ.പി.എസ്.ടി.എ പ്രവർത്തകർ പെരിന്തൽമണ്ണയിൽ നടത്തിയ ധർണ ഡി.സി.സി സെക്രട്ടറി സി. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു യാത്രക്കാരുടെ നടുവൊടിച്ച് താഴെ പൂപ്പലത്ത് റോഡ് പട്ടിക്കാട്: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതിയിൽ താഴെ പൂപ്പലത്ത് റോഡിൽ ഭീഷണി ഉയർത്തി അപകടക്കുഴികൾ. വെള്ളം കെട്ടി നിൽക്കുന്നതറിയാതെ ഇരുചക്ര, മുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാൽ റോഡിലെ ടാറിങ് ഇളകിയാണ് കുഴികൾ രൂപപ്പെട്ടത്. നിരന്തരം വാഹനങ്ങൾ കടന്ന് പോകുന്നതിനാൽ ദിവസം കഴിയുംതോറും കുഴികൾ വലുതാകുകുയാണ്. ചില ഭാഗങ്ങളിൽ റോഡി​െൻറ പകുതിയോളം കുഴിയായി വെള്ളം കെട്ടിനിൽക്കുന്നു. വെള്ളമില്ലാത്ത ഭാഗത്തുകൂടി കടന്ന് പോകാനുള്ള ശ്രമത്തിനിടെയും വാഹനങ്ങൾ കൂട്ടിമുട്ടുന്നു. വെള്ളിയാഴ്ച രാത്രി രണ്ടുബൈക്കുകൾ ഇവിടെ കൂട്ടിയിടിച്ചിരുന്നു. പടം... pmna mc 6 താഴെ പൂപ്പലത്ത് റോഡിലെ അപകടക്കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.