പെരിന്തല്‍മണ്ണ: കുന്നപ്പള്ളിയില്‍ നിബന്ധനകള്‍ മറികടന്ന് നിര്‍മിച്ച ഓഡിറ്റോറിയത്തിന് ഡി ആൻഡ് ഒ (ഡെയ്ഞ്ചറസ് ആൻഡ് ഒഫൻസിവ്) ലൈസന്‍സ് പുതുക്കി നല്‍കാന്‍ നഗരസഭ കൗണ്‍സില്‍ അനുമതി. കെട്ടിടത്തില്‍ ഓഡിറ്റോറിയം നടത്തുന്നതിന് 2017-18ലാണ് ലൈസന്‍സ് അനുവദിച്ചത്. 2018-19ല്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷ നല്‍കി. തുടര്‍ന്ന് അധികൃതരുടെ പരിശോധനയില്‍ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി. അനധികൃത നിര്‍മാണമായി കണക്കാക്കി നികുതി നിര്‍ണയം നടത്തുന്നതിന് റവന്യൂ ഇന്‍സ്‌പെക്ടര്‍ നിര്‍ദേശം നല്‍കിയതിനാല്‍ കെട്ടിട ലൈസന്‍സ് അപേക്ഷ നഗരസഭ സെക്രട്ടറി നിരസിച്ചു. ഒക്യുപന്‍സി അനുവദിച്ചിരുന്നെങ്കിലും സെക്രട്ടറിയുടെ നേരിട്ടുള്ള പരിശോധനയില്‍ അനധികൃത നിര്‍മാണം ബോധ്യപ്പെടുകയും നിര്‍മാണം പൊളിച്ചുനീക്കി ക്രമവത്കരിക്കുന്നതിന് ഉടമക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 2017 ഡിസംബറില്‍ ഇക്കാര്യം ജില്ല ടൗൺ പ്ലാനറെ അറിയിക്കുകയും തുടര്‍നടപടി സ്വീകരിച്ചുവരികയുമാണ്. ഈ സാഹചര്യത്തിലാണ് ടൗണ്‍ പ്ലാനറുടെ നിര്‍ദേശം വരുന്നതുവരെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ തീരുമാനിച്ചത്. ബൈപാസ് സ്റ്റാൻഡിലെ അഴുക്കുചാൽ വൃത്തിയാക്കും പെരിന്തൽമണ്ണ: ബൈപാസ് സ്റ്റാൻഡിന് പിന്നിൽ മണ്ണും ചളിയും അടിഞ്ഞ് കിടക്കുന്ന അഴുക്കുചാൽ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാൻ 45,000 രൂപയുടെ എസ്റ്റിമേറ്റ് നഗരസഭ കൗൺസിൽ യോഗം അംഗീകരിച്ചു. പ്രദേശത്ത് നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് മലിനീകരണത്തിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുന്നതായും ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് നടപടി. 2018-19 വർഷത്തിൽ ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച നെൽകൃഷി വികസനം, വാഴകൃഷി, സമഗ്ര പച്ചക്കറി കൃഷി, പമ്പ് സെറ്റ് വിതരണം, കിണർ റീചാർജിങ് എന്നിവക്കായി നിർവഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ചെയർമാൻ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.