മേലാറ്റൂർ: സംസ്ഥാന സർക്കാറിെൻറ അധ്യാപക ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ മേലാറ്റൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. രാജീവ്, എം.ടി. ജോസ്, പി. പ്രമീള, പി. സക്കീർ ഹുസൈൻ, വി. ബിജുമോൻ, ഇ. ഹരീഷ്, കെ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ധർണക്ക് മുന്നോടിയായി ടൗണിൽ പ്രകടനം നടത്തി. Photo: melattur kpstm മേലാറ്റൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസിന് മുന്നിൽ കെ.പി.എസ്.ടി.എ നടത്തിയ ധർണ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം പൂപ്പലം: ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ടി.കെ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. മലയാളം ക്ലബ് കോഓഡിനേറ്റർ പി.പി. ലത അധ്യക്ഷത വഹിച്ചു. പി.പി. ഫിദ, അമൽ സക്കറിയ, തമന്ന, ആയിഷ നസ്റി, നിദ ഫാതിമ, ഷഫ്ന ഷിറിൻ എന്നീ വിദ്യാർഥികൾ ബഷീർ കൃതികളുടെ വായനാനുഭവം പങ്കുവെച്ചു. യാസീൻ മൊഹ്യുദ്ദീൻ സ്വാഗതവും മല്ലിക ബാബുരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.