പെരിന്തൽമണ്ണ: ഖുർആനിെൻറ സ്നേഹത്തണൽ എല്ലാവരിലുമെത്തിക്കാൻ സമൂഹം മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കീഴാറ്റൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ കണ്യാലയിൽ ആരംഭിച്ച തഹ്ഫീളുൽ ഖുർആൻ അക്കാദമി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഖാം സിയാറത്തിന് ഹനീഫ് അശ്റഫി നെന്മിനിയും മജ്ലിസുന്നൂറിന് സിദ്ദീഖ് ഫൈസി അമ്മിനിക്കാടും നേതൃത്വം നൽകി. പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. നാലകത്ത് റസാഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഒ.എം.എസ്. തങ്ങൾ മണ്ണാർമല, മുത്തു തങ്ങൾ മഖാംപടി, കുഞ്ഞൂട്ടി തങ്ങൾ പാറക്കത്തൊടി, ഹംസ ഹൈതമി നെല്ലൂർ, സി.പി. അബ്ദുല്ല, ബശീർ ദാരിമി തൂത, മുഹമ്മദ് ആശിഖ് അമ്മിനിക്കാട്, എൻ.ടി.സി. മജീദ്, ടി.ടി. ശറഫുദ്ദീൻ മൗലവി, കെ.ടി. അബ്ദുൽ ഖാദിർ, മുഫത്തിശ് ഉസ്മാൻ ഫൈസി, ടി. ഹംസ മുസ്ലിയാർ, കെ. ഉമർ മുസ്ലിയാർ, നാണിക്കുട്ടി, ജനറൽ സെക്രട്ടറി പി.എ. അസീസ് പട്ടിക്കാട്, പി. ജംഷീർ എന്നിവർ സംസാരിച്ചു. ക്വാറി ക്രഷർ വിരുദ്ധ പ്രതിേരാധ സംഗമം ഇന്ന് പെരിന്തൽമണ്ണ: ഉരുൾപൊട്ടൽ ഭീഷണിയുള്ള മണ്ണാർമലയിൽ ക്വാറി ക്രഷർ യൂനിറ്റുകൾ ആരംഭിക്കുന്നതിനെതിരെ ഞായറാഴ്ച ൈവകീട്ട് നാലിന് മണ്ണാർമല മാട് പ്രദേശത്ത് പ്രതിേരാധ സംഗമം നടത്തും. രാഷ്ട്രപതിയുടെ അവാർഡ് ജേതാവ് കെ.ആർ. രവി മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.