അനുമോദിച്ചു

മാറഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും എൽ.എസ്.എസ് വിജയികളെയും കായിക പ്രതിഭകളെയും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് . പ്രസിഡൻറ് വി.കെ. അനസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുഹറ അഹമദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വത്സലകുമാർ, വാർഡ്‌ അംഗം അഷറഫ് ആലുങ്ങൽ, സെക്രട്ടറി ബിജു ശിവദാസൻ എന്നിവർ സംസാരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് നടന്ന കരിയർ ഗൈഡൻസ് ക്ലാസിന് ജെ.സി.െഎ സ്റ്റുഡൻറ്സ് വിങ് നാഷനൽ കോഓഡിനേറ്റർ സി.പി. അബ്ദുൽ സലാം നേതൃത്വം നൽകി. യുവതിയെ കബളിപ്പിച്ച് പണം കവർന്നു എടപ്പാൾ: ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരിയെ കബളിപ്പിച്ച് പണം കവർന്നതായി പരാതി. എടപ്പാളിലെ കുറ്റിപ്പുറം ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരിയില്‍നിന്നാണ് പണം നഷ്ടമായത്. ശനിയാഴ്ച ഉച്ചക്ക് 12ന് യുവാവ് ഓഫിസിലെത്തി ഡ്രൈവിങ് സ്കൂൾ ഉടമയോട് മൊബൈല്‍ ഫോണിൽ സംസാരിക്കുന്നതായി നടിച്ച് 'പൈസ ഇവിടെ നിന്ന് വാങ്ങിക്കട്ടെ' എന്ന് പറയുകയും സ്ഥാപന ഉടമ 5000 രൂപ തരാൻ പറഞ്ഞതായി പറയുകയും ചെയ്തു. തുകയിെല്ലന്ന് ജീവനക്കാരി പറഞ്ഞപ്പോള്‍ വീണ്ടും യുവാവ് മൊബൈല്‍ ഫോണിൽ സംസാരിക്കുകയും പണം ഓഫിസിലെ മേശയില്‍ ഉള്ളതായി ഉടമ പറഞ്ഞതായി ഉറപ്പ് പറഞ്ഞപ്പോൾ യുവതി 2000 രൂപയാണുള്ളെതന്ന് പറഞ്ഞു. എന്നാല്‍, 5000 രൂപയുണ്ടെന്ന് തീർത്ത് പറഞ്ഞതോടെ സൂക്ഷിച്ചിരുന്ന 3000 രൂപ കൂടി ജീവനക്കാരി എടുത്ത് നൽകി. ഉടനെ സ്ഥാപ ഉടമക്ക് വിളിക്കാനായി മൊബൈല്‍ ഫോെണടുത്തതോടെ യുവാവ് ഇറങ്ങി ഓടുകയായിരുന്നെന്നാണ് ജീവനക്കാരി പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.