പീഡനപരാതിയുമായി സ്​ത്രീ; മിഥുൻ ചക്രവർത്തിയുടെ മക​െൻറ വിവാഹം മുടങ്ങി

-- ചക്രവർത്തിയുടെ ഭാര്യക്കും മകനും മുൻകൂർ ജാമ്യം ന്യൂഡൽഹി: പീഡനക്കേസിൽ കുടുങ്ങിയ പ്രശസ്ത നടൻ മിഥുൻ ചക്രവർത്തിയുടെ മകൻ മഹാക്ഷയ്​െൻറ വിവാഹവേദിയിൽ പൊലീസ് അന്വേഷണ സംഘമെത്തിയതിനെ തുടർന്ന് വധുവി​െൻറ കുടുംബം പിന്മാറി. ഉൗട്ടിയിലെ മുൻനിര ഹോട്ടലിൽ ആഘോഷങ്ങളോടെ നടത്താൻ നിശ്ചയിച്ച താരവിവാഹമാണ് അവസാനനിമിഷം മുടങ്ങിയത്. അന്വേഷണത്തിനായി പൊലീസ് സ്ഥലത്തെത്തിയതോടെ വധുവി​െൻറ ബന്ധുക്കളും സുഹൃത്തുക്കളും പരിപാടി ഉപേക്ഷിച്ച് വേദി വിടുകയായിരുന്നു. പീഡനക്കേസിൽ മിഥുൻ ചക്രവർത്തിയുടെ ഭാര്യക്കും മകനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വിവാഹവാഗ്ദാനം നൽകി തുടർച്ചയായി നാലുവർഷം മഹാക്ഷയ് പീഡിപ്പിച്ചതായി യുവതി നൽകിയ പരാതിയിലാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. സമൂഹത്തിൽ ആഴത്തിൽ വേരുകളുള്ളതിനാൽ നിയമനടപടികൾ ഒഴിവാക്കാൻ ഇരുവരും നാടുവിടില്ലെന്ന് അഭിപ്രായപ്പെട്ട കോടതി പ്രാഥമികമായി തെളിവുകൾ ശക്തമായതിനാൽ കേെസടുക്കാമെന്നും വ്യക്തമാക്കി. കേെസടുക്കരുതെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.