കുരുക്ക്​ അഴിയാതെ അങ്ങാടിപ്പുറം

പെരിന്തൽമണ്ണ: ശനിയാഴ്ച രാവിലെ മുതൽ അങ്ങാടിപ്പുറത്തും പരിസരങ്ങളിലുമായി വാഹനക്കുരുക്ക് യാത്രക്കാരെ വലച്ചു. ഒാരാടംപാലം മുതൽ നീണ്ട കുരുക്ക് റെയിൽ മേൽപാലവും കടന്ന് ഉച്ചക്ക് രണ്ടോടെ പെരിന്തൽമണ്ണ കോഴിക്കോട് റോഡ് ബൈപാസ് വരെ നീണ്ടു. കനത്ത മഴയും ആയതോടെ വാഹനങ്ങൾ നീങ്ങാൻ ഏറെ സമയമെടുത്തു. ഇതുമൂലം വാഹനയാത്രക്കാരും കാൽനടയാത്രികരും ഒരുപോലെ ദുരിതത്തിലായി. മേൽപാലത്തിൽ കുരുക്കിൽപെട്ട ഇരുചക്രവാഹന യാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കി. വാഹന ഗതാഗതക്കുരുക്ക് വൈകീട്ട് ഏഴിനും തുടരുകയാണ്. താലൂക്ക് വായന പക്ഷാചരണം സമാപിച്ചു പെരിന്തൽമണ്ണ: സ്റ്റേറ്റ് ലൈബ്രറി കൗൺസിലും സംസ്ഥാന സർക്കാറും ജൂൺ 19 മുതൽ ജൂലൈ ഏഴ് കൂടിയ ദിവസങ്ങളിൽ നടത്തിയ വായന പക്ഷാചരണ താലൂക്കുതല സമാപനം വി.കെ. കൃഷ്ണമേനോൻ മെമോറിയൽ പബ്ലിക് ലൈബ്രറിയിൽ നടന്നു. പക്ഷാചരണ സ്മാരകമായി നിർമിച്ച താലൂക്ക് ലൈബ്രറി റീഡിങ് റൂം ഉദ്ഘാടനവും ഐ.വി. ദാസ് അനുസ്മരണവും നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. പാലക്കീഴ് നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി. രമണൻ അധ്യക്ഷത വഹിച്ചു. സി. വാസുദേവൻ, വേണു പാലൂർ, കെ. വാസുദേവൻ, കെ. മൊയ്തുട്ടി എന്നിവർ സംസാരിച്ചു. പടം.... pmna mc 4 പെരിന്തൽമണ്ണ താലൂക്കുതല വായന പക്ഷാചരണം സമാപനവും റീഡിങ് റൂം ഉദ്ഘാടനവും നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.