നഗരത്തിലെ ഗതാഗത പരിഷ്‌കാരം: രാഷ്ട്രീയ പ്രതിനിധികളുമായി ചര്‍ച്ചചെയ്യണം -വികസനസമിതി നഗരത്തിലെ ഗതാഗത പരിഷ്‌കാരം: രാഷ്ട്രീയ പ്രതിനിധികളുമായി ചര്‍ച്ചചെയ്യണം -വികസനസമിതി പെരിന്തല്‍മണ്ണ: നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരത്തിനെതിരെ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ട്രാഫിക് െറഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ രാഷ്ട്രീയ പ്രതിനിധികളുമായി ചര്‍ച്ചചെയ്ത് നടപ്പാക്കണമെന്ന് ശനിയാഴ്ച ചേർന്ന താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു. മീനുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ വിഷം ചേര്‍ക്കുന്നതിനെതിരെ പരിശോധന നടത്താനും ഭക്ഷ്യോപദേശക സമിതി വിളിച്ചുചേര്‍ക്കാനും ആർ.ഡി.ഒക്ക് അപേക്ഷ നല്‍കും. വിദ്യാലയ പരിസരങ്ങളിലെ മയക്കുമരുന്ന് വിൽപനക്കും ഉപയോഗത്തിനുമെതിരെ നടപടി കാര്യക്ഷമമാക്കാന്‍ എക്‌സൈസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പൊതുമരാമത്ത് റോഡിലെ അനധികൃത കച്ചവടങ്ങളും പരസ്യങ്ങളും നീക്കാനും വീണ്ടും സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടിക്കും യോഗം തീരുമാനിച്ചു. ജില്ല ആശുപത്രിക്ക് മുന്നില്‍ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റുക, ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ സ്ഥാപിക്കുന്ന വേഗ നിയന്ത്രണ സംവിധാനങ്ങള്‍ മാറ്റുന്നതിന് പൊതുമരാമത്ത്, പൊലീസ്, വാഹനവകുപ്പുകള്‍ സംയുക്ത പരിശോധന നടത്തുക എന്നീ ആവശ്യങ്ങളും സമിതി ഉന്നയിച്ചു. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് വീടിന് നാശമുണ്ടായ 63 പേര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേന റവന്യൂ വകുപ്പില്‍നിന്ന് സമയബന്ധിതമായി ധനസഹായം വിതരണം ചെയ്തതായി തഹസില്‍ദാര്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പെട്ടമണ്ണ റീന അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.