പുസ്തകപ്രകാശനവും പുരസ്കാര വിതരണവും എട്ടിന്

പാലക്കാട്: വി.കെ. ഷാജി എഡിറ്റ് ചെയ്ത് ഫേബിയൻ ബുക്സ് പുറത്തിറക്കുന്ന '100 കവികൾ 200 കവിതകൾ' കവിത സമാഹാരത്തി‍​െൻറ പ്രകാശനവും പുരസ്കാര വിതരണവും എട്ടിന് പാലക്കാട് ടോപ് ഇൻ ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുസ്തക വിൽപനയിലൂടെ സമാഹരിക്കുന്ന പണം കേരളത്തിൽ അവശതയനുഭവിക്കുന്ന എഴുത്തുകാർക്ക് ഭക്ഷണത്തിനും മരുന്നിനുമുള്ള സാമ്പത്തികസഹായമായി എത്തിക്കുകയാണ് ലക്ഷ്യം. 'അക്ഷരപ്പെയ്ത്ത്' സാഹിത്യ സാംസ്കാരിക കൂട്ടായ്മയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഉച്ചക്ക് 2.30ന് സാമൂഹിക പ്രവർത്തക ശബ്നം ഹാഷ്മി പുസ്തകം പ്രകാശനം ചെയ്യും. സമാപനസമ്മേളനം സാംസ്കാരിക മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. ടി.ആർ. അജയൻ, വി.കെ. ഷാജി, വി. രവീന്ദ്രൻ, ടി.എൻ. ഹരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.