അട്ടപ്പാടി കോളജിൽ കൂട്ടത്തോൽവി; അധികൃതരുടെ വീഴ്ചയെന്ന് ആക്ഷേപം

അഗളി: അട്ടപ്പാടി സർക്കാർ ഗവ. കോളജിൽ ഫലം വന്നപ്പോൾ ബി.എ ഒന്നാംവർഷം സെക്കൻഡ് ലാംഗ്വേജിൽ വിദ്യാർഥികൾക്ക് കൂട്ടത്തോൽവി. ബുധനാഴ്ചയാണ് യൂനിവേഴ്സിറ്റി ഫലം പ്രസിദ്ധീകരിച്ചത്. അട്ടപ്പാടി കോളജിലെ ആരും പരീക്ഷ എഴുതിയിട്ടില്ലാത്തതിനാലാണ് തോറ്റെതന്നാണ് യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടവർക്ക് ലഭിച്ച മറുപടി. തുടർന്ന് വിഷയത്തിൽ കോളജ്‌ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായതായി ചൂണ്ടിക്കാണിച്ച് വിദ്യാർഥികൾ യൂനിവേഴ്സിറ്റി അധികൃതർക്ക് പരാതി നൽകി. പരീക്ഷാപേപ്പർ യഥാസമയം യൂനിവേഴ്സിറ്റിയിലേക്ക് അയക്കുന്നതിൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുെണ്ടന്ന് വിദ്യാർഥികൾ പറയുന്നു. വിഷയം ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിലാണ് കോളജ് അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.