അർബുദ രോഗനിർണയ ക‍്യാമ്പിന്​ തുടക്കം

നിലമ്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്തിൽ രണ്ട് ദിവസം നീണ്ട അർബുദ നിർണയ ക‍്യാമ്പ് തുടങ്ങി. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക‍്യാമ്പ് നടത്തുന്നത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സർവേ നടത്തി കണ്ടെത്തിയ ആളുകൾക്കായാണ് ക‍്യാമ്പ് സംഘടിപ്പിച്ചത്. കണ്ണൂർ മലബാർ കാൻസർ സ​െൻററുമായി സഹകരിച്ചാണ് പദ്ധതി നടത്തിപ്പ്. വെള്ളിയാഴ്ച ഉച്ചവരെ ക‍്യാമ്പ് നടക്കും. ക‍്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ജില്ല ആശുപത്രി ജൂനിയർ കൺസൽട്ടൻറ് ഡോ. കെ.കെ. പ്രവീണ പദ്ധതി വിശദീകരിച്ചു. മലബാർ കാൻസർ സ​െൻററിലെ ഡോക്ടർ ഫിൻസ് എം. ഫിലിപ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ടി. ലസ്ന, സെക്രട്ടറി സിദ്ദീഖ് വടക്കൻ, ആരോഗ‍്യ സ്ഥിരംസമിതി അംഗം പി. പ്രമീള, അച്ചാമ്മ ജോസഫ്, തോണിക്കടവൻ ഷൗക്കത്ത്, റീന രാഘവൻ, ബിന്ദു സുരേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ അസ്മാബി, പാലക്കയം കൃഷ്ണൻകുട്ടി, ബാലചന്ദ്രൻ, അനീഷ് അഗസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ നജീബ്, തോപ്പിൽ ചേക്കു, ജെ.എച്ച്.െഎമാരായ സുരേഷ് കെ. കമ്മത്ത്, കെ.വി. സന്തോഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ വി.എസ്. ഗീത, ലിജി തോമസ്, കൃഷ്ണപ്രിയ, നീതു, എം.പി. സുനു എന്നിവർ ക‍്യാമ്പിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.