മലപ്പുറം: തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ നാലാമത് ഉറൂസിന് ശനിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് താനൂർ അബ്ദുറഹ്മാൻ ശൈഖ് മഖാം സിയാറത്തിന് ഹുസൈൻ ജമലുല്ലൈലി കടലുണ്ടി നേതൃത്വം നൽകും. 4.30ന് കുണ്ടൂർ സിയാറത്ത് ശറഫുദ്ദീൻ ജമലുല്ലൈലിയുടെ നേതൃത്വത്തിൽ നടക്കും. തിരൂരങ്ങാടിയിൽ കെ.കെ.എസ്. ജമലുല്ലൈലി കൊളപ്പുറം സിയാറത്തിന് നേതൃത്വം നൽകും. തുടർന്ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. ഞായറാഴ്ച സമാപന പൊതുസമ്മേളനം വൈകീട്ട് ഏഴിന് ആരംഭിക്കും. സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ശബീർ മുസ്ലിയാർ കൊളപ്പുറം, മുഹമ്മദ് സാലിം അഹ്സനി താനൂർ, പി.എച്ച്. ഫൈസൽ വേങ്ങര, അബ്ദുൽ സത്താർ സഖാഫി മൂന്നിയൂർ, മുസ്തഫ തിരൂരങ്ങാടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 'നെൽവയലുകൾ വ്യാപകമായി മണ്ണിട്ട് നികത്തുന്നു' മലപ്പുറം: നെല്‍വയലുകള്‍ വ്യാപക തോതില്‍ മണ്ണിട്ട് നികത്തി തരം മാറ്റുമ്പോഴും നപടി എടുക്കേണ്ട അധികൃതര്‍ ഭൂമാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരാവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കൊണ്ടോട്ടി താലൂക്കില്‍ മാത്രം ആയിരക്കണക്കിന് ഏക്കര്‍ നെല്‍വയലാണ് നികത്തിയത്. മാറിമാറി വരുന്ന ആർ.ഡി.ഒ, തഹസില്‍ദാര്‍, അഡീ. തഹസില്‍ദാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഭൂമാഫിയകള്‍ക്ക് ഒത്താശ ചെയ്യുകയാണ്. നെല്‍വയല്‍ നികത്തുന്ന മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡൻറ് മുഹമ്മദ് കുഞ്ഞിക്കോയ, മാനുകുട്ടന്‍ വാഴൂര്‍, അബ്ദുല്ല വാഴൂര്‍, രാജു ആക്കോട്, അബൂബക്കര്‍ കൊടിയാമ്മല്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.