മലപ്പുറം: സേവനനിരക്ക് രേഖപ്പെടുത്തിയ പട്ടിക അക്ഷയ കേന്ദ്രങ്ങളിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്നും അമിത ചാർജ് ഈടാക്കുന്ന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടർ അമിത മീണ. പല കേന്ദ്രങ്ങളും പൊതുജനങ്ങളിൽനിന്നും അമിതനിരക്ക് ഈടാക്കുന്നുവെന്ന് കലക്ടർക്ക് പരാതികൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് നിർേദശം. അമിതനിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ടോ ഫോൺ മുഖേനയോ ഫേസ്ബുക്ക് പേജ് വഴിയോ പരാതി നൽകാമെന്നും കലക്ടർ അറിയിച്ചു. ഇലക്ട്രോണിക്സ് ആൻഡ് െഎ.ടി വകുപ്പ് കേന്ദ്രങ്ങളുടെ സേവന ഫീസുകൾ പുതുക്കി നിശ്ചയിക്കുകയും ഔദ്യോഗികമായി നിരക്ക് നിശ്ചയിക്കാത്ത സേവനങ്ങളുടെ നിരക്കുകൾ ക്രമപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ പൊതുജനങ്ങളിൽനിന്നും അക്ഷയ കേന്ദ്രങ്ങൾക്ക് ഈടാക്കാവുന്ന നിരക്കുകൾ ചുവടെ. box..... ഇ-ഡിസ്ട്രിക്ട് സേവനങ്ങൾ- ജനറൽ വിഭാഗത്തിന് 25 രൂപ, മുൻഗണന റേഷൻ കാർഡുള്ളവർക്ക് 20 രൂപ (സ്കാനിങ്/പ്രിൻറിങ് പേജ് ഒന്നിന് മൂന്നു രൂപ വീതം പുറമെ), എസ്.സി/എസ്.ടി വിഭാഗത്തിന് 10 രൂപ (സ്കാനിങ്/പ്രിൻറിങ് പേജ് ഒന്നിന് ഒരു രൂപ വീതം പുറമെ) യൂട്ടിലിറ്റി ബിൽ പേമൻറുകൾ 1000 രൂപ വരെ- 15 രൂപ 1001-5000 വരെ-25 രൂപ, 5000ത്തിന് മുകളിൽ തുകയുടെ അഞ്ചു ശതമാനം എസ്.സി, എസ്.ടി വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാൻറ്സ് സേവനങ്ങൾ പുതിയ അപേക്ഷ സമർപ്പിക്കൽ- 40 രൂപ അപേക്ഷ പുതുക്കുന്നതിന് 30 രൂപ (സ്കാനിങ്ങും പ്രിൻറിങ്ങും ഉൾപ്പെടെ) എസ്.സി പ്രീമെട്രിക് സ്കോളർഷിപ് അപേക്ഷ ഒന്നിന് പ്രിൻറിങ് ചാർജ് ഉൾപ്പെടെ 20 രൂപ പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട ഓൺലൈൻ പേമെൻറ് സേവനങ്ങൾ 500 രൂപ വരെ- 10 രൂപ, 501-1000 വരെ- 15 രൂപ, 1000-5000 വരെ- 25 രൂപ, അതിനുമുകളിൽ തുകയുടെ അഞ്ചുശതമാനം. സമ്മതിദായക തിരിച്ചറിയൽ അപേക്ഷ ഒന്നിന്- 40 രൂപ (സ്കാനിങ്ങും പ്രിൻറിങ്ങും ഉൾപ്പടെ). ഫുഡ് സേഫ്റ്റി രജിസ്േട്രഷൻ (ഫോം എ)-50 രൂപ (പ്രിൻറിങ്ങും സ്കാനിങ്ങും പേജൊന്നിന് മൂന്നു രൂപ വീതം), ഫോം ബി-80 രൂപ, ഫുഡ് സേഫ്റ്റി പുതുക്കൽ ഫോം എ-25 രൂപ, ഫോം ബി-25 രൂപ. കെ.ഇ.എ.എം എൻട്രൻസ് പരീക്ഷ അപേക്ഷ സേവനം-60 രൂപ (സ്കാനിങ്/പ്രിൻറിങ് പേജൊന്നിന് മൂന്നുരൂപ വീതം പുറമെ), എസ്.സി/എസ്.ടി-50 രൂപ (പ്രിൻറിങ്, സ്കാനിങ് ഉൾപ്പടെ). ന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ പ്രീമെട്രിക് സ്കോളർഷിപ് അപേക്ഷ-60 രൂപ, പോസ്റ്റ്മെട്രിക് സ്കോളർഷിപ് -70 രൂപ കേരള സർക്കാർ സ്കോളർഷിപ്പുകൾ-40 രൂപ (പ്രിൻറിങ്ങും സ്കാനിങ്ങും പേജൊന്നിന് മൂന്നു രൂപ). മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അപേക്ഷ- 20 രൂപ. വിവാഹ രജിസ്േട്രഷൻ-ജനറൽ വിഭാഗം- 70 രൂപ, (സ്കാനിങ്/പ്രിൻറിങ് പേജൊന്നിന് മൂന്നുരൂപ വീതം പുറമെ). എസ്.സി, എസ്.ടി-50 രൂപ (പ്രിൻറിങ്, സ്കാനിങ് ഉൾപ്പടെ), എൻകംബ്രൻസ് സർട്ടിഫിക്കറ്റ്- 50 രൂപ (സ്കാനിങ്/പ്രിൻറിങ് പേജൊന്നിന് മൂന്നുരൂപ വീതം പുറമെ), ലൈഫ് സർട്ടിഫിക്കറ്റ്-30 രൂപ, തൊഴിൽവകുപ്പ് രജിസ്േട്രഷൻ-പുതിയതിന് 40 രൂപ, പുതുക്കൽ-30 രൂപ. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ-40 രൂപ (സ്കാനിങ്/പ്രിൻറിങ് പേജൊന്നിന് മൂന്നുരൂപ വീതം, ട്രാൻസാക്ഷൻ ചാർജ് പുറമെ), ഇൻകം ടാക്സ് ഫയലിങ്-ചെറിയ കേസുകൾക്ക് 100 രൂപ, അല്ലാത്തവക്ക് 200 രൂപ, ഫാക്ടറി രജിസ്േട്രഷൻ ഒറ്റത്തവണ-30 രൂപ, (സ്കാനിങ്/പ്രിൻറിങ് പേജൊന്നിന് മൂന്നുരൂപ വീതം പുറമെ), പുതുക്കൽ -50 രൂപ, റിട്ടേൺ- 40 രൂപ, (സ്കാനിങ്/പ്രിൻറിങ് പേജൊന്നിന് മൂന്നുരൂപ വീതം പുറമെ). പാൻ കാർഡ്-80 രൂപ (സ്കാനിങ്/പ്രിൻറിങ് പേജൊന്നിന് മൂന്നുരൂപ വീതം പുറമെ). പാസ്പോർട്ട്-200 രൂപ. മലിനീകരണ നിയന്ത്രണ ബോർഡ് ഓൺലൈൻ രജിസ്േട്രഷൻ-200 രൂപ. പി.എസ്.സി ഓൺലൈൻ രജിസ്േട്രഷൻ ജനറൽ വിഭാഗം-60 രൂപ, (സ്കാനിങ്/പ്രിൻറിങ് പേജൊന്നിന് മൂന്നുരൂപ വീതം പുറമെ). എസ്.സി, എസ്.ടി-50 രൂപ, എംപ്ലോയ്മെൻറ് രജിസ്േട്രഷൻ-50 രൂപ (സ്കാനിങ്/പ്രിൻറിങ് പേജൊന്നിന് മൂന്നുരൂപ വീതം പുറമെ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.