ൈകലാസ തീർഥാടനത്തിടെ സിമിക്കോട്ടിൽ കുടുങ്ങിയ രമാദേവിയും സംഘവും നാട്ടിലെത്തി

പെരിന്തൽമണ്ണ: ഹിമാലയത്തിലെ കൈലാസ യാത്രക്കിടെ മോശം കാലാവസ്ഥമൂലം സിമിക്കോട്ടിൽ കുടുങ്ങിയ മലയാളി സംഘത്തിലെ പെരിന്തൽമണ്ണ സ്വദേശി വ്യാഴാഴ്ച രാവിലെ മേലാറ്റൂരിലെ വീട്ടിലെത്തി. എന്തൊക്കെ സുരക്ഷ സംവിധാനം ഒരുക്കിയാലും പ്രകൃതിയുടെ പരീക്ഷണങ്ങൾക്ക് മുമ്പിൽ മനുഷ്യൻ നിസ്സഹായനാവുന്ന അവസ്ഥ നേരിട്ടനുഭവിച്ചെന്നാണ് മടങ്ങിയെത്തിയ പെരിന്തൽമണ്ണ നഗരത്തിലെ എസ്.കെ. ലെയിനിൽ പത്തായപുരക്കൽ കേശവനുണ്ണിയുടെ ഭാര്യ രമാദേവി 'മാധ്യമ'ത്തോട് പറഞ്ഞത്. രാവിലെ 6.35ന് കരിപ്പൂരിൽ വിമാനമിറങ്ങിയ ഇവർ എട്ടരയോടെ അമ്മവീടായ മേലാറ്റൂരിൽ എത്തുകയായിരുന്നു. കനത്ത മഴയും കാറ്റും മൂലം സിമിക്കോട്ടിൽ കുടുങ്ങിയ കൈലാസ തീർഥാടക സംഘത്തിൽ രമാദേവിയടക്കം നാല് മലയാളികളായിരുന്നു. കോഴിക്കോട് നിന്നുള്ള സംഘത്തോടൊപ്പം ജൂൺ 21നാണ് ൈകലാസ യാത്ര ആരംഭിച്ചത്. മടക്കയാത്രയിലാണ് കാലാവസ്ഥ ചതിച്ചത്. ഇതിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിൽ വണ്ടൂർ സ്വദേശി ലീല അന്തർജനം മരണപ്പെട്ടിരുന്നു. അലനെല്ലൂർ ആലുങ്ങൽ ഗ്രാമീണ ബാങ്ക് ജീവനക്കാരിയായിരുന്ന രമാദേവി ഏതാനും മാസം മുമ്പാണ് സർവിസിൽനിന്ന് വിരമിച്ചത്. ഇവരുടെ ആദ്യ കൈലാസ യാത്രയായിരുന്നു. പടം...pmna m3 രമാദേവിയും സംഘവും കൈലാസ യാത്രക്കിടെ ടൂർ ഗൈഡിനൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.