മലപ്പുറം: ജില്ലയിൽ വിവിധ ആശുപത്രികളിലായി വ്യാഴാഴ്ച ചികിത്സ തേടിയത് 29,079 പേർ. 13 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആനക്കയം, വാഴക്കാട്, മഞ്ചേരി, തിരുവാലി, തൃക്കലങ്ങോട്, എടവണ്ണ, വണ്ടൂർ, കരുവാരകുണ്ട്, പോത്തുകൽ, മലപ്പുറം, അരീക്കോട് ഭാഗങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. വെട്ടം, പുറത്തൂർ, ഓമാനൂർ, വാഴക്കാട്, തേഞ്ഞിപ്പലം എന്നിവിടങ്ങളിലായി ആറുപേർക്ക് ഡെങ്കിപ്പനി സംശയവുമുണ്ട്. ചികിത്സ തേടിയതിൽ 1875 പേർ പനി ബാധിതരാണ്. ഉൗരകത്ത് ഒരാൾക്ക് ഷിഗെല്ല ബാധ സംശയിക്കുന്നുണ്ട്. പുറത്തൂർ, വെട്ടം എന്നിവിടങ്ങളിലായി രണ്ടുപേർക്ക് എലിപ്പനി ബാധിച്ചതായും സംശയമുണ്ട്. മഞ്ചേരി, കരുവാരകുണ്ട് എന്നിവിടങ്ങളിലായി രണ്ടുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. തേവർകടപ്പുറം, ആനക്കയം, തേഞ്ഞിപ്പലം എന്നിവിടങ്ങളിലായി മൂന്നുപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി സംശയിക്കുന്നു. ജില്ലയിൽ മഞ്ഞപ്പിത്തവും ഡെങ്കിയും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അസുഖം വരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മെഡിക്കൽ ഓഫിസർമാരുടെ പ്രത്യേക യോഗം ചേർന്ന് ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതിനായി പ്രത്യേക പ്രവർത്തനരേഖ തയാറാക്കി. ജില്ലയിലെ േട്രാമാകെയർ വളൻറിയർമാരുടെ പ്രതിനിധികൾ ആരോഗ്യജാഗ്രത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് വെള്ളിയാഴ്ച അതത് പ്രദേശത്തെ മെഡിക്കൽ ഓഫിസർമാരുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.